- Trending Now:
വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 9.30 മുതൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ മെഗാ തൊഴിൽമേള നടക്കും. ജില്ലയിലേയും ജില്ലക്ക് പുറത്ത് നിന്നുള്ളതുമായ 24 തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. നഴ്സ്, ഫാർമസിസ്റ്റ്, മാനേജർ, സെയിൽസ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ഡിഗ്രി, പോളി ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എൽ.സി, എം.ബി.എ, ബി.ബി.എ, ജി.എൻ.എം, ബി.എസ്.സി നേഴ്സിംഗ്, ഡി.ഫാം, ബി.ഫാം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ആയിരത്തിലധികം അവസരങ്ങൾ മേളയിൽ ലഭ്യമാകും. താൽപര്യമുള്ളവർക്ക് www.ncs.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 04936 202534.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.