- Trending Now:
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജിൽ നടക്കും. 50 ലധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പരിഗണന ലഭിക്കുംവിധം എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ/ഐടിസി മുതൽ ഡിപ്ലോമ, ബി ടെക് ബിരുദം , ബിരുദാനന്തര ബിരുദം, പാരാ മെഡിക്കൽ, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല, ഐ.റ്റി മേഖല തുടങ്ങിയവയിൽ യോഗ്യതകളും പ്രാവീണ്യവും ഉള്ളവർക്ക് ഈ മേളയിൽ പങ്കെടുക്കാം.തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ ചെയ്യണം. ഉദ്യോഗാർഥികൾ തൊഴിൽ മേളക്ക് ഹാജരാകുമ്പോൾ അഞ്ച് സെറ്റ് കരിക്കുലം വിറ്റേ കരുതണം. ഫോൺ : പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്-04682222745.ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റാന്നി -04735224388.ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടൂർ -04734224810.ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ,തിരുവല്ല -04692600843. ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മല്ലപ്പള്ളി -04692785434.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.