- Trending Now:
രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് മീഷോ
ഉത്സവ സീസണ്‍ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വമ്പിച്ച കിഴിവാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ ഇ കോമേഴ്സ് സൈറ്റുകളില്‍ ഉത്സവ വില്പന മുന്നേറുകയാണ്. ഇതില്‍ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്, മിന്ത്ര തുടങ്ങിയ വന്‍കിടക്കാരെല്ലാം ഏറ്റുമുട്ടുകയാണ്. എന്നാല്‍ വില്‍പ്പനയില്‍ ഇന്ത്യന്‍ പ്ലാറ്റ്ഫോം ആയ മീഷോ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ മറികടന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് മീഷോ.
ഉത്സവ സീസണിലെ ആകെ വില്‍പ്പനയുടെ 21 ശതമാനം മീഷോ നേടി. ഫ്‌ലിപ്പ്കാര്‍ട്ടാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിപണിയില്‍ 49 ശതമാനം വില്പന വിഹിതമാണ് ഫ്‌ലിപ്പ്കാര്‍ട്ട് നേടിയത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ എന്നപേരില്‍ സെപ്റ്റംബര്‍ 23-27 തീയതികളില്‍ നടത്തിയ വില്പനയില്‍ ആണ് മീഷോ മികച്ച പ്രകടനം നടത്തിയത്. ഇതിലൂടെ വിപണിയില്‍ വലിയ സാന്നിധ്യമാകാന്‍ മീഷോയ്ക്ക് കഴിഞ്ഞു.
2021 നെ അപേക്ഷിച്ച് വില്‍പ്പനയില്‍ മീഷോ 68 ശതമാനം വളര്‍ച്ച നേടി. മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓര്‍ഡറുകളാണ്. ടയര്‍ 4+ മേഖലയില്‍ നിന്നാണ് ഇതില്‍ 60 ശതമാനവും. ഈ വര്‍ഷത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് 75-80 ദശലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. ഇതില്‍ 65 ശതമാനവും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ്.
അനാലിസിസ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 22-30 തീയതികളില്‍ രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികള്‍ ഏകദേശം 40,000 കോടി രൂപയുടെ വില്‍പ്പന നേടിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം അധികമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.