Sections

കേരളത്തിൽ 330 ലക്ഷാധിപതി വിൽപനക്കാരുമായി മീഷോ

Wednesday, Dec 21, 2022
Reported By MANU KILIMANOOR

ഈ വർഷം മീഷോയിൽ 5 ലക്ഷം വിൽപനക്കാർ പൂർത്തിയാക്കുകയും ചെയ്തു


ഇന്ത്യയിലെ ഇ-കൊമേഴ്സ് മാർക്കറ്റ് പ്ലേസായ മീഷോ കേരളത്തിൽ വൻ വളർച്ച കൈവരിച്ചു. വിതരണക്കാരിൽ 117 ശതമാനം വളർച്ചയാണ് കമ്പനി ഈ വർഷം കേരളത്തിൽ നേടിയത്. അതിൽ 64% പേർ മീഷോയിലൂടെ ഇ-കൊമേഴ്സിന്റെ ഭാഗമായി. 330 ലധികം ലക്ഷാധിപതി വിൽപനക്കാരെ ഈ വർഷം മീഷോ കേരളത്തിൽ സൃഷ്ടിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ബ്ലൂടൂത്ത് ഹെഡ്ഫോൺ, സ്മാർട് വാച്ച്, കുർത്തി, ദുപ്പട്ട എന്നിവയായിരുന്നു കേരളത്തിലെ ഉപഭോക്താക്കളുടെ ഇഷ്ട ഉൽപ്പന്നങ്ങൾ. കമ്പനിയുടെ ആദ്യ സംരംഭങ്ങളായ സീറോ കമ്മീഷൻ, സീറോ പെനാൽറ്റി എന്നിവയുടെ ഫലമായി കേരളത്തിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന എംഎസ്എംഇകൾ കഴിഞ്ഞ വർഷം മീഷോയുടെ ഭാഗമായെന്ന് കമ്പനി പറഞ്ഞു.

സീറോ കമ്മീഷൻ നടപ്പാക്കിയതിലൂടെ ഈ വർഷം 3700 കോടി രൂപയാണ് മീഷോ വിൽപനക്കാർ ലാഭം കൊയ്തത്. ഈ വർഷം മീഷോയിൽ 5 ലക്ഷം വിൽപനക്കാർ പൂർത്തിയാക്കുകയും ചെയ്തു. ഞായറാഴ്ചകളിലാണ് ഏറ്റവുമധികം വിൽപന നടക്കുന്നത്. മുൻ വർഷങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെയുണ്ടായിരുന്ന പ്രൈം ടൈം ഈ വർഷം രാത്രി എട്ടു മണിക്ക് ശേഷമായി മാറിയിരിക്കുന്നു. പ്രാദേശിക ലാൻഡ്മാർക്കുകൾ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ദിനംപ്രതി മീഷോയിലൂടെ ഉൽപന്നങ്ങൾ വാങ്ങുന്നത്. നഗരങ്ങളിൽ നാപ്കിൻ വിൽപന 9 മടങ്ങ് വർദ്ധിച്ചതായും, ഒരു മിനിറ്റിൽ 148 സാരികൾ വിൽപന നടക്കുന്നതായും, പ്രതിദിനം 93,000 ടീ-ഷർട്ടുകൾ, 51,725 ബ്ലൂടൂത്ത് ഇയർഫോണുകൾ, 21,662 ലിപ്സ്റ്റിക്കുകൾ എന്നിവ വിറ്റു പോകുന്നുവെന്നും മീഷോ കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.