Sections

ജീവനക്കാരുടെ വ്യത്യസ്ത ആവശ്യത്തിനായി നീണ്ട അവധി നല്‍കി മീഷോ

Thursday, Sep 22, 2022
Reported By admin
meesho

ഗോവ പോലുള്ള സ്ഥലങ്ങളില്‍ വാര്‍ഷിക പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു

 

ജീവനക്കാര്‍ക്ക് നീണ്ട അവധി നല്‍കി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ. ജീവനക്കാരുടെ മാനസികാരോഗ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെയുള്ള 11 ദിവസത്തെ അവധിയാണ് മീഷോ നല്‍കിയത്. 

തിരക്കേറിയ  ഉത്സവ വില്‍പ്പനയ്ക്ക് ശേഷമാണ് ജീവനക്കാര്‍ക്ക് വിശ്രമത്തിനും  മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും മീഷോ അവധി നല്‍കിയത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മീഷോ ഇങ്ങനെ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത്. 

ജീവനക്കാരെ വിശ്രമിക്കാന്‍ അനുവദിക്കുന്നതിലൂടെ ഉത്പാദന ക്ഷമത കൂട്ടാന്‍ സഹായിക്കും എന്നും ഒരു മികച്ച കമ്പനി സംസ്‌കാരം കെട്ടിപ്പടുക്കുന്നതിന്, ജോലിയും ജീവിതവുമായി സന്തുലിതാവസ്ഥ അത്യാവശ്യമാണെന്നും മീഷോയിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ ആശിഷ് കുമാര്‍ സിംഗ് പറഞ്ഞു. 

അവധി അനുവദിച്ചു കഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ അത് ഉപയോഗിക്കാം പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, യാത്ര ചെയ്യുക അല്ലെങ്കില്‍ പുതിയ ഹോബി കണ്ടെത്തുക തുടങ്ങി വിവിധ രീതിയില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താം. 

ഫെബ്രുവരിയില്‍, ജീവനക്കാര്‍ക്ക് എവിടെയിരുന്നും ജോലി ചെയ്യാനുള്ള അധികാരം മീഷോ നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് ഓഫീസില്‍ നേരിട്ട് എത്താതെ വീട്ടിലോ മറ്റെവിടെയെങ്കിലും ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം മീഷോ ഒരുക്കുന്നു. ഇടവേളകളില്‍ ടീമുകള്‍ക്ക് നേരിട്ട് കാണാനും സഹകരിക്കാനും കമ്പനി അവസരമൊരുക്കിയിരുന്നു. ത്രൈമാസ ഉച്ചകോടി ഇതിന്റെ ഭാഗമായി നടത്തുന്നു. കൂടാതെ ഗോവ പോലുള്ള സ്ഥലങ്ങളില്‍ വാര്‍ഷിക പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു. 

ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഡേ കെയര്‍ സൗകര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് മീഷോ പ്രഖ്യാപിച്ചിരുന്നു. മീഷോയുടെ ബാംഗ്ലൂരിലെ ഹെഡ് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്രകളിലും ഇത് പ്രയോജനപ്പെടുത്താം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.