- Trending Now:
മെഡിക്കൽ ടെക്‌സ്‌റ്റൈസിനഡ് കീഴിൽ വരുന്ന നിർണായക ഉൽപ്പന്നങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി, ടെക്സ്റ്റൈൽ മന്ത്രാലയം, മെഡിക്കൽ ടെക്സ്‌റ്റൈൽസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ , 2024 , പുറപ്പെടുവിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങൾക്കായുള്ള ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളും ലേബലിംഗ് ആവശ്യകതകളും ഉൾപ്പെടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ ഓർഡർ സ്ഥാപിക്കുന്നു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (SME-കൾ) നേരിടുന്ന സവിശേഷമായ വെല്ലുവിളികൾ കണക്കിലെടുത്ത്, ഷെഡ്യൂളിന് കീഴിലുള്ള 03 ഇനങ്ങൾക്ക്-സാനിറ്ററി നാപ്കിനുകൾ, ബേബി ഡയപ്പർ, പാഡ്/സാനിറ്ററി നാപ്കിൻ/പീരിയഡ് പാന്റീസ് - ibid QCO അനുസരിച്ച് പ്രവര്തിക്കാൻ 2025 ഏപ്രിൽ 1 വരെ അധിക കാലാവധി മന്ത്രാലയം അനുവദിച്ചു. ബിസിനസ് പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാൻ ഈ ഇളവ് ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രാപ്തരാക്കും.
ഈ പരിവർത്തനം സുഗമമാക്കുന്നതിന്, നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും അവരുടെ നിലവിലുള്ള ലെഗസി സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനുള്ള ഒരു പരിവർത്തന കാലയളവായി 6 മാസത്തെ (അതായത് 2025 ജൂൺ 30 വരെ) സമയപരിധി അനുവദിച്ചിട്ടുണ്ട്. കാര്യമായ തടസ്സങ്ങളില്ലാതെ പുതിയ ഗുണനിലവാര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഈ വ്യവസ്ഥ വ്യവസായത്തെ പ്രാപ്തമാക്കും.
ഈ നടപടികൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണ വ്യവസായത്തിനും അന്തിമ ഉപഭോക്താക്കൾക്കുമിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.