Sections

Job News: മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ, എസ്. സി. പ്രൊമോട്ടർ, സെക്യൂരിറ്റി, സൈക്കോളജിസ്റ്റ്, ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് നിയമനാവസരം

Friday, Jan 03, 2025
Reported By Admin
Medical Officer, Lab Technician, S. C. Recruitment for the posts of Promoter, Security, Psychologist

സായാഹ്ന ഒ പിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ആശുപത്രിയിലെ സായാഹ്ന ഒ പി യിലേക്ക് മെഡിക്കൽ ഓഫീസറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം 1960 രൂപാ ദിവസവേതനത്തിലായിരിക്കും നിയമനം. യോഗ്യത എം ബി ബി എസ് അല്ലെങ്കിൽ തത്തുല്യം, തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അല്ലെങ്കിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. താൽപര്യമുള്ളവർ ജനുവരി ആറിന് ഉച്ചക്ക് രണ്ടു മണിക്ക് കളർകോട് ദേശീയപാതയ്ക്ക് സമീപത്തുള്ള അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജനനതീയതി, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം.

ലാബ് ടെക്നീഷ്യൻ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിലേക്ക് എച്ച് ഡി എസ് മുഖേന ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്രീഡിഗ്രി, സർക്കാർ അംഗീകൃത ഡി എം എൽ ടി കോഴ്സ് പാസായിരിക്കണം. പ്രായ പരിധി 35 വയസിൽ താഴെ. കേരള പാരാ മെഡിക്കൽ കോഴ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.താത്പര്യമുള്ളവർ യോഗ്യത, വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ജനുവരി ഒമ്പതിന് രാവിലെ 10.30 ന് നേരിട്ട് എത്തണം. ഫോൺ : 0484 2754000.

എസ്. സി. പ്രൊമോട്ടർ അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പൂത്തൃക്ക, മണീട്, മുളന്തുരുത്തി, ചോറ്റാനിക്കര, വാഴക്കുളം, എടയ്ക്കാട്ടുവയൽ, പഞ്ചായത്തുകളിൽ നിലവിലുള്ള എസ്. സി. പ്രൊമോട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് രാവിലെ 10 മുതൽ കുടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസർട്ടിഫിക്കറ്റുകൾ,സ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. 10,000 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവർ ജാതി, വയസ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കുടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0484-2422256.

വാക്ക് ഇൻ ഇന്റർവ്യൂ

തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെക്യൂരിറ്റി, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 17 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. സെക്യൂരിറ്റി തസ്തികയിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. 10,000 രൂപയാണ് പ്രതിമാസ വേതനം. സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും വേണം. 20,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666.

ടെക്നീഷ്യൻ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിലേക്ക് എച്ച് ഡി എസ് മുഖേന ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്രീഡിഗ്രി, സർക്കാർ അംഗീകൃത ഡി എം എൽ ടി കോഴ്സ് പാസായിരിക്കണം. പ്രായ പരിധി 35 വയസിൽ താഴെ. കേരള പാരാ മെഡിക്കൽ കോഴ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.താത്പര്യമുള്ളവർ യോഗ്യത, വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ജനുവരി ഒമ്പതിന് രാവിലെ 10.30 ന് നേരിട്ട് എത്തണം. ഫോൺ:04842754000.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.