- Trending Now:
വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാൗമായി കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കോഴിയും കൂടും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വെച്ചാണ് നടന്നത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റെ ലയബിളിറ്റി ഗ്രൂപ്പുകള്‍ വഴിയാണ് ഈ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.കോഴിയെയും കൂടിനും ഒപ്പം ഓരോ ഗുണഭോക്താവിനും 90000 രൂപയുടെ ആനുകൂല്യം ലഭിക്കും.ഗുണഭോക്തൃവിഹിതമായി 5000 രൂപയാണ് ചെലവാക്കേണ്ടത്.3-80 ഇനത്തിലുള്ള കോഴികളെയാണ് നല്‍കുന്നത്.ഇത് വര്‍ഷത്തില്‍ 300 മുട്ടവരെ ഇടുന്ന ബ്രീഡുകളാണ്.
പക്ഷെ ഇത്തരം സംവിധാനങ്ങളിലൂടെ ഒക്കെ എല്ലാ സൗകര്യവും ലഭിച്ചാലും കോഴികള്‍ മുട്ടയിടുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും.കോഴികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന കാര്യമാണ് അന്തരീക്ഷ ഊഷ്മാവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍. കൂടിനുള്ളില്‍ രേഖപ്പെടുത്തുന്ന ചൂട് കൃത്യമായി നാം വിലയിരുത്തണം.
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആഴ്ചയില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ചൂട് നല്‍കുകയും, തുടര്‍ന്നുള്ള ഒരാഴ്ചയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വീതം കുറച്ച് നാലാമത്തെ ആഴ്ച കഴിയുമ്പോള്‍ 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുകയും വേണം.കൂടിനുള്ളില്‍ സുഗമമായ വായുസഞ്ചാരം ഉറപ്പു വരുത്തിയാല്‍ മാത്രമേ നല്ല ഉല്‍പാദന മികവും, മികച്ച ലാഭവും കോഴിവളര്‍ത്തലില്‍ നിന്ന് ലഭ്യമാവുകയുള്ളൂ. കൂടിനുള്ളില്‍ ആവശ്യാനുസരണം ഓക്‌സിജന്‍ ലഭ്യമാക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അളവ് കുറയ്ക്കാനും ഈര്‍പ്പവും അമോണിയയും നീക്കം ചെയ്യാനും സാധിക്കണം.
കോഴികള്‍ക്ക് രോഗം വരാതെ നോക്കേണ്ടത് പരമപ്രധാനമായ കാര്യമാണ്. അതുകൊണ്ടുതന്നെ കോഴിവസന്തയ്‌ക്കെതിരെയും മാരക്‌സ് രോഗത്തിനെതിരെയും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരിക്കണം. ഇതുകൂടാതെ ബ്രോയിലര്‍ കോഴികളില്‍ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് രക്താതിസാരം. ഇത് പ്രതിരോധിക്കാന്‍ ക്രോഡ്രിനല്‍, ബൈഫുറാന്‍, ആംപ്രസോള്‍ തുടങ്ങി ഏതെങ്കിലും മരുന്ന് നല്‍കണം. ഇതുകൂടാതെ മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും മുരിങ്ങയില, പപ്പായയില, ചായ മന്‍സ തുടങ്ങിയവ നല്‍കണം. ഇതിനൊപ്പം വിറ്റാമിന്‍ സപ്ലിമെന്റ് കളും നല്‍കിയിരിക്കണം. ആഹാരം പാഴാക്കാതെ കഴിക്കുവാനും അന്യോനം ആക്രമിക്കാനുള്ള പ്രവണത തടയുവാനും ഇലക്ട്രിക് ഡീബീക്കര്‍ കൊണ്ട് ചുണ്ടു മുറിക്കണം. ഒരു ദിവസം പ്രായമുള്ളപ്പോള്‍ തന്നെ കുഞ്ഞുങ്ങളെ ഡീ ബീക്ക് ചെയ്യാം.
കോഴി കോഴി ഒന്നിന് ഒരു ചതുരശ്രയടി വീതം തറ വിസ്തൃതി അനുവദിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
കോഴികളുടെ വളര്‍ച്ച നല്ല രീതിയില്‍ നടക്കുവാന്‍ രാത്രിയില്‍ പ്രകാശം ഒരു കൂടിനുള്ളില്‍ ഒരുക്കണം.
ഇത് കോഴികളുടെ വളര്‍ച്ചയെ മാത്രമല്ല അന്യോന്യം ആക്രമിക്കുന്ന സ്വഭാവം ഇല്ലാതാക്കുവാനും മികച്ച വഴിയാണ്.ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോഴികളുടെ മുട്ടയിടല്‍ വര്‍ദ്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.