Sections

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്തൃതി 15 ഏക്കറാക്കി ഉയർത്തി: കൃഷിമന്ത്രി പി പ്രസാദ്

Saturday, Jan 20, 2024
Reported By Admin
Coconut Procurement

15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും നാളികേര സംഭരണത്തിന് സർക്കാർ അനുമതി നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി 5 ഏക്കറായിരുന്നു.

അഞ്ച് ഏക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെ കൂടി കൊപ്ര സംഭരണ പദ്ധതിയിലെ ഗുണഭോക്താക്കളാക്കണമെന്ന ആവശ്യം കൊപ്ര സംഭരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും, 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും കൊപ്ര സംഭരണത്തിനായി പച്ചത്തേങ്ങ സംഭരിക്കുന്നതിന് ശുപാർശ നൽകുകയും ചെയ്തിരുന്നു.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ പച്ച തേങ്ങാ സംഭരണത്തിലും നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിന്റെ ഭാഗമായ പച്ചതേങ്ങ സംഭരണത്തിനും 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും പച്ചതേങ്ങ സംഭരിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.