Sections

മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായി ഉയർത്തും: മന്ത്രി ജി.ആർ അനിൽ

Monday, Jan 13, 2025
Reported By Admin
Kerala to Transform All Maveli Stores into Modern Supermarkets: Minister GR Anil

സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളും കൂടുതൽ സൗകര്യമുള്ള സൂപ്പർമാർക്കറ്റുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ. പെരിന്തൽമണ്ണ ഏലംകുളത്ത് സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്ലൈകോ ഔട്ട്ലെറ്റുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 113-ാമത്തെ വില്പന ശാലയാണ് ഏലംകുളത്ത് ഉദ്ഘാടനം ചെയ്യുന്നത്. സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ഒരു ഷോപ്പ് പോലും പൂട്ടുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 30 മുതൽ 40 ലക്ഷം വരെ ആളുകൾ പ്രതിമാസം സപ്ലൈകോ ഷോപ്പുകളിൽ നിന്ന് സബ്സിഡി അടക്കമുള്ള ഉത്പന്നങ്ങൾ വാങ്ങുന്നുണ്ട്. റേഷൻ കടയിൽ 83 ലക്ഷം കുടുംബങ്ങൾ പ്രതിമാസം റേഷൻ വാങ്ങുന്നുണ്ട്. വലിയ വിലവർധനയിലേക്ക് സംസ്ഥാനം പോകാത്തത് സർക്കാരിന്റെ ഇത്തരം ഇടപെടൽ കൊണ്ടാണെന്നും കേരളത്തിന് പുറത്ത് ഒരു സർക്കാരും വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തിൽ ഇത്രയും ശക്തമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീർ ബാബു ആദ്യവിൽപന നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.വാസുദേവൻ, നാലകത്ത് ഷൗക്കത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി ഉണ്ണികൃഷ്ണൻ, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ മനോജ്, പഞ്ചായത്തംഗം സമദ് താമരശ്ശേരി, കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമാരായ പി.ഗോവിന്ദപ്രസാദ്, എം.എ അജയൻ, സപ്ലൈകോ റീജിയണൽ മാനേജർ ടി.ജെ ആശ, ജില്ലാ സപ്ലൈ ഓഫീസർ കെ.ജോസി ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.