- Trending Now:
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കലിൽ സപ്ലൈകോ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം സമ്പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നവീകരിച്ചതും പുതിയതുമായ 87 മാവേലി സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു. 2016ലെ വിലയ്ക്ക് 13 ഇനം ഉത്പന്നങ്ങളാണ് മാവേലി സ്റ്റോറുകൾ വഴി നൽകുന്നത്. മിതമായ നിരക്കിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന മാവേലി സ്റ്റോറുകൾ സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റോറിലെ ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായി.
കേരളത്തിന്റെ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ... Read More
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് മാവേലി സ്റ്റോർ തുറന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച മൂന്നാമത്തെ മാവേലി സ്റ്റോറാണ് മീനാങ്കലിലേത്. നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് പ്രദേശവാസികൾക്ക് ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ഈ സംരംഭം സഹായകമാകും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, മറ്റ് ജനപ്രതിനിധികൾ, സപ്ലൈകോ മേഖലാ മാനേജർ ജലജ.ജി.എസ്.റാണി എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.