Sections

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ | 2,000  per month for differently abled mothers

Tuesday, Jul 05, 2022
Reported By MANU KILIMANOOR

ദമ്പതികളില്‍ രണ്ടുപേരും വൈകല്യം ബാധിച്ചവരാണെങ്കില്‍ മുന്‍ഗണന ലഭിക്കും


ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് കുഞ്ഞിന് രണ്ടു വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി. ഇക്കാലയളവില്‍ ഉപജീവന മാര്‍ഗങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൂര്‍ണ സമയവും കുഞ്ഞിനോടൊപ്പം കഴിയാന്‍ അമ്മമാരെ സഹായിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് കുഞ്ഞിന്റെ പരിചരണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. 2021-22ല്‍ മാതൃജ്യോതി പദ്ധതി പ്രകാരം 79 പേര്‍ക്കാണ് ധനസഹായം ലഭിച്ചത്.

വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം. വരുമാനം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. പരമാവധി രണ്ടു തവണ മാത്രമാണ് മാതൃജ്യോതി പ്രകാരം ആനുകൂല്യം ലഭിക്കുക. അപേക്ഷക സ്ഥിരതാമസമാക്കിയ ജില്ലയിലാണ് ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടത്.ദമ്പതികളില്‍ രണ്ടുപേരും വൈകല്യം ബാധിച്ചവരാണെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇത്തരം അപേക്ഷകളില്‍ രണ്ടുപേരുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഭര്‍ത്താവിന്റെ ഭിന്നശേഷി 40 ശതമാനത്തില്‍ കൂടുതലാവണം

(ഈ വാര്‍ത്ത ആര്‍ക്കെങ്കിലും ഉപകാരപ്പെടും എങ്കില്‍ അവര്‍ക്ക് ഷെയര്‍ ചെയ്തു നല്‍കാന്‍ മറക്കരു 
തെ)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.