ഓട്ട മത്സരത്തിൽ വിജയിച്ചവരും പരാജയപ്പെട്ടവരും തമ്മിൽവലിയ വ്യത്യാസം ഉണ്ടാകാറില്ല.വിജയിച്ച ആളും തോറ്റ ആളും തമ്മിലുള്ള വ്യത്യാസം ഒരു സെക്കൻഡ് ആയിരിക്കും. എന്ന് പറയുന്നതുപോലെ വിജയം പരാജയം തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതാണ് എന്ന് മനസ്സിലാക്കാം. ഇപ്പോൾ നമ്മുടെ നാട്ടിൽ ഹരിയാനയിൽ ഇലക്ഷൻ നടന്ന സമയത്ത്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടിയ ആളുകൾ തമ്മിൽ വോട്ട് ശതമാനത്തിൽ വളരെ വ്യത്യാസമില്ലായിരുന്നു. ഇങ്ങനെ പരീക്ഷകളിൽ നോക്കുമ്പോൾ റാങ്ക് ലിസ്റ്റിൽ വളരെ ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിൽ ആയിരിക്കും റാങ്കുകൾ നിശ്ചയിക്കപ്പെടുക. ചെറിയ വ്യത്യാസങ്ങളിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നു എന്നത് വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്. എന്തുകൊണ്ട് ഈ ചെറിയ വ്യത്യാസങ്ങൾ കൊണ്ട് വലിയ നേട്ടങ്ങൾ നിങ്ങളുടെ കൈപ്പിടിയിൽ നിന്ന് അകലുന്നു എന്ന് ചോദിച്ചാൽ, വളരെ കൂർമതയോടും ശ്രദ്ധയോടുകൂടിയും അതിനെ കാണാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ ചെറിയ കാര്യങ്ങളെ നിങ്ങളുടെ ജീവിതത്തിൽ പെർഫെക്ടായി കഴിഞ്ഞാൽ വിജയങ്ങളിലേക്ക് നിങ്ങൾ സമ്പൂർണ്ണതയോടെ എത്തിച്ചേരും. അതിനുവേണ്ടിയിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ഓരോ ദിവസവും നിങ്ങൾ ആവർത്തിക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ ശീലങ്ങളായി മാറുന്നത്. ഓരോ ദിവസവും ശീലങ്ങളെ വളരെ വ്യക്തമായി ശ്രദ്ധിക്കുകയും അത് നല്ല ശീലങ്ങളെ വളർത്തുകയും മോശമായ ശീലങ്ങളെമാറ്റുവാനും ശ്രമിക്കണം. ഉദാഹരണമായി നിങ്ങൾ അമിതമായി കഴിക്കുന്ന ഓരോ ഭക്ഷണവും നിങ്ങളുടെ വണ്ണം കൂട്ടുകയാണ് ചെയ്യുന്നത്.ഇത് നിങ്ങൾക്ക് അറിയാമെങ്കിലും ശ്രദ്ധിക്കാതെ നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുട്ടായി കഴിക്കുമ്പോഴും ഓരോ മധുരം കഴിക്കുമ്പോഴും അല്ലെങ്കി ഓരോ ചെറിയ കാര്യങ്ങൾ കഴിക്കുമ്പോഴും നിങ്ങളുടെ ശരീരത്തിൽ ഭാരം വർദ്ധിപ്പിക്കും എന്നതാണ് വാസ്തവം. അത് നിങ്ങൾക്ക് അറിയാമെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല. ഇതുപോലെ തന്നെയാണ് വ്യായാമത്തിന്റെ കാര്യവും നിരന്തരമായി വ്യായാമം ചെയ്യുമ്പോൾ ഒരു മടിപ്പുണ്ടാകാൻ സാധ്യതയുണ്ട്.അങ്ങനെ മടുപ്പ് വരാതെ ഒരു നിശ്ചിത സമയത്തിൽ തന്നെ വ്യായാമം ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ ഒരു സ്വഭാവമായി മാറും. വളരെ ആയാസമില്ലാതെ അത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
- ഏതിനും അതിന്റെ തായ് സമയമുണ്ട് എന്ന് പറയാറുണ്ട്.എല്ലാം ഒറ്റ നിമിഷം കൊണ്ട് നേടുവാൻ സാധ്യമല്ല. അതിന് അതിന്റെതായ സമയം കൊടുക്കണം.ചിലർ വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വേണ്ടി ശ്രമിക്കും. പക്ഷേ ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ പരാജയപ്പെട്ട് പിന്മാറുകയാണ് പതിവ്.എല്ലാത്തിനും അതിന്റെതായ സമയം കൊടുക്കുവാൻ തയ്യാറാകണം.ഒരു ദിവസം കൊണ്ട് അല്ലെങ്കിൽ ഒരാഴ്ചകൊണ്ട് 10 കിലോ ഭാരം കുറയ്ക്കുക സാധ്യമല്ല.ഒരു മാസങ്ങൾ ആറുമാസങ്ങൾ കൊണ്ട് 10 കിലോ നിങ്ങൾക്ക് തീർച്ചയായും കുറയ്ക്കാൻ സാധിക്കും. അതിന്റെ തായ് സമയം ഏതൊരു പ്രവർത്തനത്തിനും കൊടുക്കണം. പഠനം ആകട്ടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാകട്ടെ എല്ലാം അങ്ങനെയാണ്. ഒരാൾക്ക് കടങ്ങൾ ഉണ്ടാവുന്നത് ഒരു ദിവസം കൊണ്ടല്ല നിരന്തരമായ നിങ്ങളുടെ പ്രവർത്തിയുടെ ഫലമായാണ് കടം ഉണ്ടാകുന്നത്. ഓരോ ദിവസത്തെയും കാര്യങ്ങൾ നിരീക്ഷിച്ച് ചെറിയ ചെറിയ കാര്യങ്ങൾ നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അതിനെ മൂല്യവത്താക്കി മാറ്റാൻ ശ്രമിച്ചു കഴിഞ്ഞാൽ അത് തീർച്ചയായും അവസാനം നിങ്ങൾക്ക് റിസൾട്ട് കൊണ്ട് തരും.
- ഇന്നലത്തെപ്പോലെ ആകരുത് ഇന്ന്. ഓരോ ദിവസവും വ്യത്യസ്തമാണ്. ഇന്നലത്തിനേക്കാളും പുരോഗമനം ഉള്ള ദിവസം ആയിരിക്കണം അടുത്തത്. പലരും അത് ശ്രദ്ധിക്കാറില്ല. നാളത്തേക്ക് വേണ്ടി ശ്രമിക്കുമ്പോൾ ചിന്തിക്കേണ്ടത് ഇന്ന് ഒരു ദിവസമാണ് നിങ്ങൾക്കുള്ളത്. ഇന്ന് വളരെ ഫലവത്തുള്ള ഒരു ദിവസമാക്കി മാറ്റാൻ വേണ്ടി ശ്രമിക്കുക.
- ഭാഗ്യം എന്നൊന്നില്ല. ഭാഗ്യം താനെ വരുന്നതല്ല നിങ്ങളുടെ പ്രവർത്തിവൃത്തിയുടെ ഫലമാണ്. നിങ്ങളുടെ പ്രവർത്തി നിങ്ങളുടെ പരിശ്രമം എന്നിവയുടെ ഫലമായി നിങ്ങൾക്ക് കിട്ടുന്ന റിസൾട്ടാണ് ഭാഗ്യം എന്ന് പറയുന്നത്. ഉദാഹരണമായി ലോട്ടറി എടുക്കാതെ ഇരിക്കുന്ന ഒരാൾക്ക് ലോട്ടറി അടിക്കില്ല. ഏതൊരു കാര്യത്തിനും റിസൾട്ട് കിട്ടണമെങ്കിൽ അതിന്റേതായ പരിശ്രമം ഉണ്ടായിരിക്കണം. ഇതിനുവേണ്ടി നല്ല ചിന്താഗതികളും അവസരങ്ങളും കണ്ടെത്തുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ ഭാഗ്യം വരികയുള്ളൂ.
- നിരന്തരം പഠിച്ചുകൊണ്ടിരിക്കുക.ഒരു വിഷയത്തെക്കുറിച്ച് നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ പെട്ടെന്നാണ്. എല്ലാദിവസവും ഇംഗ്ലീഷും പഠിക്കുന്നതിന് വേണ്ടി ഒരു 10 മിനിറ്റ് നിങ്ങൾ മാറ്റി വയ്ക്കുകയാണെങ്കിൽ തീർച്ചയായും അഞ്ചു വർഷം കൊണ്ട് നിങ്ങൾ ഒരു ഇംഗ്ലീഷ് എക്സ്പെർട്ടാവും എന്ന കാര്യത്തിൽ മാറ്റമില്ല.10 മിനിറ്റ് ഒരു ദിവസം ഇംഗ്ലീഷ് പഠനത്തിനു വേണ്ടി മാറ്റിവയ്ക്കുക എന്ന് പറയുന്നത് വളരെ വലിയ ഒരു കാര്യമല്ല. ഏതു മഴയത്തും വെയിലത്തും യാത്രയിലും ഒരു പത്ത് മിനിറ്റ് നിങ്ങൾ സോഷ്യൽ മീഡിയ വഴി ഇംഗ്ലീഷിനെ കുറിച്ചുള്ള പുതിയ കാര്യങ്ങൾ പഠിക്കുകയാണെങ്കിൽ നിങ്ങൾ അതിന്റെ എക്സ്പെർട്ട് ആയി മാറുക തന്നെ ചെയ്യും. പലപ്പോഴും ഇത് ഒരാഴ്ചയോ രണ്ടാഴ്ചയോ പഠിച്ചു കഴിയുമ്പോൾ മതിയാക്കുന്ന ഒരു പ്രവണതയാണ് ഉള്ളത്. അങ്ങനെ ഉണ്ടാകരുത് അതിനുപകരം നിരന്തരമായി ആ കാര്യം ചെയ്തുകൊണ്ടിരിക്കുക. ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്നാൽ നിങ്ങളുടെ ജീവിതത്തിൽ അപാരമായ മാറ്റങ്ങൾ ഉണ്ടാകും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.