- Trending Now:
സെയിൽസ് പ്രൊഫഷൻ എല്ലാവരും ഇഷ്ടപ്പെടുന്ന ജോലിയാണ് എന്ന് പറയാൻ കഴിയില്ല. പക്ഷേ ഏതൊരു വ്യക്തിക്കും സെയിൽസിന്റെ മർമ്മം അറിയാമെങ്കിൽ മാത്രമേ ആ ജോലി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഉദാഹരണമായി നിങ്ങൾക്ക് എന്ത് കഴിവുണ്ടെങ്കിലും അതിനെ സമർത്ഥമായി വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ കഴിവിൽ യാതൊരു അർത്ഥവുമില്ല. നിങ്ങൾക്ക് പ്രസംഗിക്കാൻ അറിയാം പക്ഷേ ആ കഴിവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ മാത്രമാണ് ആ കഴിവുകൊണ്ട് നിങ്ങൾക്ക് ഗുണമുണ്ടാകുന്നത്. നിങ്ങൾക്കുണ്ടാകുന്ന കഴിവിനെ തന്ത്രങ്ങളെ നിങ്ങളുടെ പ്രോഡക്ടുകളെ സമ്പത്തിനെ വർദ്ധിപ്പിക്കുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഉള്ള കഴിവുണ്ടാകണം. വിജയിച്ച എല്ലാ വ്യക്തികളുടെയും ലക്ഷണം അവർക്ക് നന്നായി സെയിൽസ് നടത്തുവാൻ കഴിഞ്ഞു എന്നുള്ളതാണ്. സെയിൽസ് എന്നത് ഒരിക്കലും ഒരു സെയിൽസ്മാൻ അല്ലെങ്കിൽ കടയിൽ ജോലിക്ക് നിൽക്കുന്ന ഒരാൾ മാത്രം ചെയ്യേണ്ട ജോലിയല്ല, എല്ലാവരുടെയും ജീവിതത്തിലും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. അതുകൊണ്ടുതന്നെ സാധാരണ ഏതൊരു വ്യക്തിക്കും സെയിൽസിനെ കുറിച്ച് സാമാന്യ ബോധ്യം ഉണ്ടാകണം. എന്തൊക്കെയാണ് ആ സാമാന്യബോധങ്ങൾ എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
ഇതുപോലെ നിങ്ങളിലും ക്വാളിറ്റികൾ ഉണ്ടായിരിക്കണം.
ഈ മൂന്ന് കാര്യങ്ങൾക്കും സെയിൽസുമായി വളരെ ബന്ധമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും.ഉദാഹരണമായി ഒരു ഗ്രന്ഥകർത്താവിന്റെ കാര്യം നോക്കാം.നിങ്ങൾ ഒരു പുസ്തകം എഴുതി എന്ന് വിചാരിക്കുക.ആ പുസ്തകം എഴുതി എന്ന് പറഞ്ഞിട്ട് കാര്യമില്ല ആ പുസ്തകത്തിനെ സമർത്ഥമായി വിൽക്കാനുള്ള കഴിവുണ്ടാകണം. അതിനുവേണ്ടി നേരത്തെ പറഞ്ഞ മൂന്ന് കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം.
ഇങ്ങനെ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ആ പുസ്തകം ആളുകൾ വാങ്ങുകയും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ മൂന്ന് കാര്യങ്ങളും ചേർന്ന് പുസ്തകം സാമ്പത്തികമായി വലിയ നേട്ടം നിങ്ങൾക്കുണ്ടാകും. അതോടൊപ്പം തന്നെ പ്രശസ്തിയിലേക്ക് കൊണ്ടെത്തിക്കും. അങ്ങനെ നിരവധി കാര്യങ്ങൾ അതിൽ കൂടി സാധിക്കും.
ഇതുപോലെ തന്നെ നിങ്ങൾ ഒരു സിനിമ നടനോ അഭിഭാഷകനോ അധ്യാപകനും ആരുമായിക്കൊള്ളട്ടെ ഈ മൂന്ന് കാര്യങ്ങളും നിങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് അയാളുടെ ജീവിതത്തിൽ വിജയം എത്തിക്കാൻ കഴിയുക എന്നത് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാവും. ഇതിന് വിരുദ്ധമായി നിങ്ങൾ വലിയ സംഭവമാണ് ആ കഴിവുള്ള ആളാണ് എന്ന വാക്കുകൾ കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല. അതെ യാഥാർത്ഥ്യമാണ് എന്ന് ജീവിതത്തിൽ കൂടി കാണിച്ചു കൊടുക്കുവാൻ സാധിച്ചാൽ മാത്രമേ വിജയത്തിലേക്ക് എത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ പോസിറ്റീവ് ആയിട്ടുള്ള ഒരു സെയിൽ തന്ത്രം തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം. എങ്കിൽ മാത്രമേ നിങ്ങളെ മുന്നോട്ടു നയിക്കുവാൻ സാധിക്കുകയുള്ളൂ. ഏതൊരു പ്രോഡക്റ്റ് വിൽക്കുന്നതിന് മുൻപേ സ്വയം വിൽക്കുക എന്നുള്ള കാര്യം നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ ബോധ്യപ്പെടുത്തിയാൽ മാത്രമേ ഇഷ്ടപ്പെട്ടാൽ മാത്രമേ നിങ്ങളിൽ നിന്നും ഏതൊരു പ്രോഡക്റ്റ് വാങ്ങുകയുള്ളൂ എന്നറിയാമല്ലോ. അത് തന്നെ ആദ്യം നിങ്ങളെ സ്വയം ഒരു നല്ല പ്രോഡക്റ്റ് ആയി കാണുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്തുവാനും നിങ്ങൾക്ക് കഴിയണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.