- Trending Now:
ഇനി റോഡുകളില്‍ മാരുതിയുടെ സര്‍വ്വാധിപത്യം.അടുത്ത ആറ് മാസത്തിനുള്ളില്‍ നിരത്തുകളിലെത്തുന്നത് മൂന്ന് പുത്തന്‍ കാറുകള്‍.ജനകീയ ബ്രാന്‍ഡായ ആള്‍ട്ടോയുടെ പുതിയ തലമുറ കാറും അതില്‍പ്പെടും.ഗ്രാന്‍ഡ് വിറ്റാര, വൈ റ്റി ബി എസ് യു വി എന്നിവയാണ് മാരുതി ഈ വര്‍ഷം വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മറ്റ് രണ്ട് മോഡലുകള്‍.
റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ആള്‍ട്ടോ കെ ടെന്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുറത്തിറങ്ങാന്‍ പോകുന്നത്.1.01 ലിറ്റര്‍ കെ ടെന്‍ സി പെട്രോള്‍ എന്‍ജിനിലാണ് വാഹനം ഓടുക.89 എന്‍എം ടോര്‍ക്ക്.പരിഷ്‌കരിച്ച ക്യാബിന്‍,പുതിയ അത്യാധുനിക സൗകര്യങ്ങള്‍ എന്നി കെ ടെന്‍ മോഡലിന് ആകര്‍ഷണമാകുന്നു.മാരുതിയുടെ മറ്റ് മോഡലുകളില്‍ ഉപയോഗിക്കുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് ഈ പുത്തന്‍ പതിപ്പിന്റെയും അടിസ്ഥാനം.
മത്സരത്തിന് ഇടത്തരം മേഖലയില്‍ ഒരുങ്ങിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതി അവതരിപ്പിച്ചത്.മറ്റ് ഇടത്തരം എസ് യുവികളിലായ കിയാ സെല്‍റ്റോസ്, ഫോക്‌സ് വാഗണ്‍ ടൈഗണ്‍, സ്‌കോഡ കുഷാഖ് തുടങ്ങിയവയുടെ നിരയിലേക്കാണ് ഇത് വരുന്നത്. 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് കെ 15 സി, 1.5 ലിറ്റര്‍ കരുത്തുറ്റ ഹൈബ്രിഡ് മോഡല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് കമ്പനി മുന്നോട്ട് വെയ്ക്കുന്നത്.ഇതിനെല്ലാം പുറമെ അത്യാധുനിക സൗകര്യങ്ങളാണ് വാഹനത്തിലുണ്ടാകുക.ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
2022 അവസാനത്തോടെ 2023 തുടക്കത്തിലോ വൈടിബിഎസ് യുവി അവതരിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.ബലേനയുടെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിക്കുക..വാഹനത്തിന് കരുത്തേകാന്‍ പവര്‍ ട്രെയിന്‍ ഓപ്ഷനുണ്ടാകും.നിസാന്‍ മാഗ്നൈറ്റ്,റെനോ കിഗര്‍,ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ്സ,കിയ സോനെറ്റ് എന്നീ എസ് യുവി മോഡലുകളോടാകും പ്രധാന മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.