- Trending Now:
പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് വില വർധിപ്പിച്ചു. ഡിസംബറിലാണ് വില വർധന കമ്പനി പ്രഖ്യാപിച്ചത്. ഇതാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. വിവിധ മോഡലുകൾ അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും.
വാഹന നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടക സാമഗ്രികളുടെ വിലയിൽ ഉണ്ടായ വർധനയാണ് വാഹനങ്ങളുടെ വിലയിൽ പ്രതിഫലിക്കുക. കൂടാതെ വായുമലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നതും ചെലവ് ഉയരാൻ ഇടയാക്കിയതായാണ് കമ്പനിയുടെ വിശദീകരണം. വാഹനങ്ങളുടെ വിലയിൽ ശരാശരി 1.1 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാവുക.
ചെലവ് ചുരുക്കി വില വർധന തടയാൻ പരമാവധി ശ്രമിച്ചെങ്കിലും പൂർണമായി സാധിച്ചില്ല, ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.