Sections

കാര്‍ നിര്‍മ്മാതാക്കള്‍ മോഡലുകള്‍ക്ക് കനത്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു

Wednesday, Oct 05, 2022
Reported By MANU KILIMANOOR

മാരുതി സുസുക്കി സെലേറിയോ മാനുവല്‍  51,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു

 

ഉത്സവകാലം ആരംഭിച്ചതോടെ ഇന്ത്യന്‍ വാഹനവിപണിയില്‍ വിലക്കിഴിവുകളുടെ പെരുമഴയാണ്. 2022 ലെ ഉത്സവ സീസണില്‍ കച്ചവടം കൂട്ടുന്നതിനായി രാജ്യത്തെ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് കനത്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഗണ്‍ആര്‍, ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, സ്വിഫ്റ്റ്, സെലേരിയോ എന്നിവ ഉള്‍പ്പെടെയുള്ള തങ്ങളുടെ മികച്ച അഞ്ച് ഹാച്ച്ബാക്കുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.മാരുതി വാഗണ്‍ ആര്‍ ഹാച്ച്ബാക്കില്‍ (മാനുവല്‍, എഎംടി വേരിയന്റുകള്‍) വാങ്ങുന്നവര്‍ക്ക് 31,000 രൂപ വരെ കിഴിവ് ലഭിക്കും . അടിസ്ഥാന ട്രിമ്മുകള്‍ക്ക് 15,000 രൂപ കിഴിവ് ലഭിക്കുമ്പോള്‍, റേഞ്ച് ടോപ്പിംഗ് ടിമ്മുകള്‍ 5,000 രൂപ വിലക്കിഴിവില്‍ലഭ്യമാണ്. വാഗണ്‍ആര്‍ നിലവില്‍ 1.0 എല്‍, 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനുകളില്‍ യഥാക്രമം 67 ബിഎച്ച്പിയും 90 ബിഎച്ച്പിയും നല്‍കുന്നു. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പില്‍ 57bhp പവര്‍ നല്‍കുന്ന CNG കിറ്റോടുകൂടിയ 1.0L പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

മാരുതി സുസുക്കി ആള്‍ട്ടോ 800-ന് 36,000 രൂപ വിലക്കിഴിവ് ലഭിക്കും. ഈ ഹാച്ച്ബാക്കിന്റെ അടിസ്ഥാന ടിമ്മുകള്‍ക്ക്11,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. 796 സിസി, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് അള്‍ട്ടോ 800ന് കരുത്തേകുന്നത്. ഇത് ലിറ്ററിന് 22.74 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ സിഎന്‍ജി പതിപ്പ് 30.46km/kg ഇന്ധനക്ഷമത നല്‍കുന്നു.പുതുതായി പുറത്തിറക്കിയ മാരുതി ആള്‍ട്ടോ K10 ന് 39,500 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു . മാനുവല്‍, എഎംടി വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ലഭിക്കും. ഡിസ്‌കൗണ്ട് ബേക്കപ്പില്‍ 17,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 7,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ഉള്‍പ്പെടുന്നു.ഹര്‍ടെക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, 67bhp, 1.0L K10C പെട്രോള്‍ എഞ്ചിനിലാണ് പുതിയ മാരുതി അള്‍ട്ടോ K10 വരുന്നത്.ജനപ്രിയ മോഡലായ മാരുതി സ്വിഫ്റ്റ് മൊത്തം 47,000 രൂപ വരെ കിഴിവോടെ ലഭ്യമാണ് . എഎംടി വേരിയന്റുകളില്‍ മാത്രമാണ് ഈ ഓഫര്‍, ഹാച്ച്ബാക്കിന്റെ മാനുവല്‍ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് 47,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവില്‍, 90 ബിഎച്ച്പി, 1.2 എല്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിന്‍, 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് സ്വിഫ്റ്റ് വരുന്നത്.

പുതിയ മാരുതി സുസുക്കി സെലേറിയോ മാനുവല്‍ വേരിയന്റുകള്‍ നിലവില്‍ 51,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 6,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. സെലേരിയോ എഎംടി, സിഎന്‍ജി പതിപ്പുകള്‍ യഥാക്രമം 41,000 രൂപയും 10,000 രൂപയും കിഴിവോടെ സ്വന്തമാക്കാം. 67 ബിഎച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സെലേറിയോയുടെ ഹൃദയം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.