Sections

രാജ്യത്ത് വിവാഹ വിപണി നടത്തുന്നത് ലക്ഷകണക്കിന് കോടിയുടെ ബിസിനസ്

Tuesday, Nov 08, 2022
Reported By admin
business

ലോകത്തുതന്നെ ഏറ്റവും പണം ചെലവാക്കി വിവാഹം നടത്തുന്ന സമൂഹമാണ് രാജ്യത്തേത്

 

ഇന്ത്യയില്‍ നവംബര്‍ നാല് മുതല്‍ ഡിസംബര്‍ 14 വരെ നടക്കുന്നത് 32 ലക്ഷം വിവാഹങ്ങളെന്ന് കോണ്‍ഫറന്‍സ് ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ്. ഇക്കാലയളവില്‍ ഏകദേശം 3.75 ലക്ഷം കോടിയുടെ ബിസിനസാണ് രാജ്യത്ത് വിവാഹമേഖലയുമായി ബന്ധപ്പെട്ട് മാത്രം നടക്കുക.

35 നഗരങ്ങളിലായി 4300ഓളം വ്യാപാരികളില്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യയിടെ വിവാഹവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിന്റെ വലിപ്പം വ്യക്തമായത്. ഡല്‍ഹിയില്‍ മാത്രം ഈ സീസണില്‍ മൂന്നര ലക്ഷം വിവാഹങ്ങള്‍ നടക്കും. ഡല്‍ഹിയിലെ വിവാഹങ്ങള്‍ 75000 കോടിയുടെ ബിസിനസാണ് ഉണ്ടാക്കുകയെന്നും സര്‍വേയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 25 ലക്ഷം വിവാഹങ്ങളാണ് നടന്നത്. അക്കാലയളവില്‍ മൂന്ന് ലക്ഷം കോടിയുടെ വില്‍പനയും നടന്നു. നടന്നത്.  വിവാഹത്തോടനുബന്ധിച്ച് 3.75 ലക്ഷം കോടി രൂപയുടെ  സ്വര്‍ണം, വസ്ത്രം, ഭക്ഷണം, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വില്‍പനയാണ് നടക്കുകയെന്നും സര്‍വേ വ്യക്തമാക്കി. ജനുവരി മുതല്‍ ജൂലൈ വരെയാണ് അടുത്ത വിവാഹ സീസണ്‍. ലോകത്തുതന്നെ ഏറ്റവും പണം ചെലവാക്കി വിവാഹം നടത്തുന്ന സമൂഹമാണ് രാജ്യത്തേത്. സ്വര്‍ണവും മറ്റ് ആഭരണങ്ങളും വാങ്ങാനാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. 

ഇന്ത്യയിലെ കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ചടങ്ങും വിവാഹമാണ്. സമ്പന്ന കുടുംബങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് വിവാഹത്തിനായി ചെലവാക്കുന്നത്. ബാങ്ക് വായ്പയെടുത്തുവരെ വിവാഹ ആവശ്യങ്ങള്‍ക്കായി ചെലവാക്കും. വിവാഹച്ചലവ് കാരണം നിരവധി കുടുംബങ്ങള്‍ കടക്കെണിയിലായ സംഭവവുമുണ്ടായിട്ടുണ്ട്. വിവാഹ സീസണില്‍ സ്വര്‍ണവ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഉണര്‍വുണ്ടാകുക. വസ്ത്രവിപണിയിലും വലിയ രീതിയില്‍ കച്ചവടം നടക്കും.  ചില സംസ്ഥാനങ്ങളില്‍ ദിവസങ്ങള്‍ നീണ്ട വിവാഹ ചടങ്ങുകളും സംഘടിപ്പിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.