- Trending Now:
കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാമെന്നുമാത്രമല്ല അതിലൂടെ ലഭിക്കുന്ന പണം കൊണ്ട്...
കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയിലെത്തുന്നവരെ കാത്ത് സാമൂഹിക നീതിവകുപ്പിന്റെ കീഴിൽ ജില്ലയിലെ വിവിധ ഭിന്നശേഷി സ്‌കൂളുകളിലേയും സൈക്കോ സോഷ്യൽ സ്ഥാപനങ്ങളിലേയും ഭിന്നശേഷിക്കാരായ വ്യക്തികളും വിദ്യാർഥികളും നിർമ്മിച്ച കരകൗശല വസ്തുക്കളുടേയും ഭക്ഷ്യ ഉത്പ്പന്നങ്ങളുടേയും പ്രദർശന വിപണന മേള.
കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാമെന്നുമാത്രമല്ല അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഭിന്നശേഷി വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ചെലവിലേക്കുള്ള തുക കണ്ടെത്തുകയും ചെയ്യാമെന്ന ലക്ഷ്യം ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.
തുണിത്തരങ്ങൾ, മെഴുകുതിരി, വിവിധതരം കരകൗശല വസ്തുക്കൾ, ടെറേറിയം, ചവിട്ടികൾ, ഹെയർ ക്ളിപ്പുകൾ, ഹെയർ ബാൻഡുകൾ, കേക്ക്, അച്ചാറുകൾ, ചക്ക ചിപ്സ്, നെല്ലിക്ക ഉപ്പിലിട്ടത്, തുകൽ കൊണ്ടുണ്ടാക്കിയ ബുക്ക്, മാല, കമ്മൽ തുടങ്ങി വിവിധ തരം ഉത്പ്പന്നങ്ങളാണ് സ്റ്റാളിൽ വിൽക്കുന്നത്. സ്‌കൂളിൽ നിന്നും ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നത്. 40 രൂപ മുതൽ 150 രൂപ വരെയാണ് കരകൗശല വസ്തുക്കളുടെ വില. 100 രൂപക്ക് ചവിട്ടി വാങ്ങാം. 10 രൂപ മുതൽ ആരംഭിക്കുന്ന ഹെയർ ബാൻഡുകൾക്ക് വൈവിധ്യമാർന്ന കളക്ഷനുകളും ലഭ്യമാണ്.
വിപണനത്തിലൂടെ സമാഹരിക്കുന്ന പണം അതത് വിദ്യാലയങ്ങളിലെ കുട്ടികളുടെ കൂട്ടായ ആവശ്യങ്ങൾക്കും പഠനപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കും. സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണെങ്കിലും വിപണന സ്റ്റാളിലെ പ്രദർശനം കാണുന്നവർക്ക് അതിശയം തോന്നുന്ന വിധം മനോഹരമായാണ് ഓരോ ഉത്പ്പന്നങ്ങളും നിർമ്മിച്ചിരിക്കുന്നത്. ധാരാളം പേരാണ് ഇതിനോടകം സ്റ്റാളിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.