- Trending Now:
മാർക്കറ്റിംഗ് മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) മൂന്ന് ദിവസത്തെ മാർക്കറ്റിംഗ് മിസ്റ്ററി വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ 31 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിൽ വച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, എക്സിക്യൂട്ടീവ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും ഷോപ്പ് സ്കോപ്പിംഗും, മാർക്കറ്റ് സെഗ്മെന്റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളും, എ.ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ- കോമേഴ്സിൽ ഉൽപ്പന്നങ്ങളുടെ ഓൺബോഡിങ്, മാർക്കറ്റിങിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബിൽഡിംഗ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവർ 1200 രൂപ നൽകിയാൽ മതി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓൺലൈനായി kied.info>trainingcalender എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആഗസ്റ്റ് 25ന് മുമ്പ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസടിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 0484 2550322, 9188922800.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.