Sections

സംരംഭകര്‍ക്ക് മാര്‍ഗമേകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്

Friday, Nov 25, 2022
Reported By admin
marg

നിലവില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം

 

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ നാഷണല്‍ മെന്റര്‍ഷിപ്പ് പ്ലാറ്റ്ഫോമായ മാര്‍ഗ് പോര്‍ട്ടലില്‍ രജിസ്ട്രേഷനായി സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ചു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം.

എന്താണ് മാര്‍ഗ് പോര്‍ട്ടല്‍?

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മെന്റര്‍ഷിപ്പ്, സഹായം, പിന്തുണ എന്നിവയുറപ്പാക്കുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണ് മാര്‍ഗ്. വളര്‍ച്ച, സ്ട്രാറ്റജി എന്നിവയില്‍ വ്യക്തിഗത മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിന്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അക്കാദമിക് വിദഗ്ധര്‍, വ്യവസായ വിദഗ്ധര്‍, വിജയം നേടിയ സംരംഭകര്‍, പരിചയസമ്പന്നരായ നിക്ഷേപകര്‍ തുടങ്ങിയവരുമായി ഫലപ്രദമായി ബന്ധപ്പെടാനാകും. മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, വീഡിയോ, ഓഡിയോ കോള്‍ ഓപ്ഷനുകള്‍ മുതലായവ പോര്‍ട്ടലിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

മാര്‍ഗ് പോര്‍ട്ടല്‍ എന്തിന്?

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ജീവിതചക്രത്തിലുടനീളം, അവര്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുണ എന്നിവ നല്‍കുക

മെന്ററിംഗ് നല്‍കുന്നവര്‍ക്കും, മെന്റര്‍ഷിപ്പ് ആവശ്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുമിടയിലുള്ള ഒരു ഇടനില പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുക.

മെന്ററിംഗ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ട്രാക്കുചെയ്യുന്നു
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.