Sections

Job News:നിരവധി ഒഴിവുകൾ അപേക്ഷകൾ സമർപ്പിക്കാം

Thursday, Jul 27, 2023
Reported By Admin
Job Offer

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികവർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ കല്ലൂരിൽ പ്രവർത്തിക്കുന്ന നൂൽപ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹൈസ്ക്കൂളിൽ ഒഴിവുള്ള മ്യൂസിക് ടീച്ചർ തസ്തികയിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് 1 മുതൽ 120 ദിവസത്തേക്കാണ് നിയമനം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് സഹിതം ജൂലൈ 31 ന് ഉച്ചയ്ക്ക് 2 ന് സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 8075441167.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ 2023-24 അധ്യയന വർഷത്തേക്ക് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താത്പര്യമുള്ളവർ ആഗസ്റ്റ് 2 ന് രാവിലെ 10 ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04923 241760, 8547005029.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനർനിർണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ സിവിൽ), ഐ.ടി.ഐ സർവ്വെയർ എന്നിവയിൽ കുറയാതെ യോഗ്യതയുള്ളവരെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകണം. ഫോൺ: 04936 260423.

സൈക്കോളജിസ്റ്റ് ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 8 ന് വൈകുന്നേരം 5ന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയച്ചു തരണം. വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം - 695 002. യോഗ്യത പ്രായം : എം.എസ്.സി/എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തി പരിചയം. 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് വേതനം. ഫോൺ : 0471 -2348666.

പട്ടികവർഗ വികസന വകുപ്പിൽ 71 അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ

പട്ടികവർഗ വികസന വകുപ്പിൽ 71 അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ തസ്തികയിലെ നിയമനത്തിന് സിവിൽ എൻജിനിയറിംഗ് ബിരുദമോ B.Tech/ഡിപ്ലോമയോ/ഐ. ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗ്ഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ 31 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

അസി. പ്രൊഫസർ ഒഴിവ്

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ.എൻജിനീയറിങ് കോളജ്, കോട്ടയം) ആർക്കിടെക്ചർ ഡിപ്പാർട്ട്മെൻറിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. വിശദ വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ www.rit.ac.in ലഭിക്കും. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 31നു രാവിലെ പത്തിന് ആർക്കിടെക്ചർ ഡിപ്പാർട്ടുമെന്റിൽ ഹാജരാകണം. ഫോൺ 0481- 22506153, 0451-2507763.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

സംസ്ഥാന സർക്കാർ അനുബന്ധ സ്ഥാപനമായ ഐ എച്ച് ആൻഡി യുടെ കീഴിലുളള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ 2023-2 അധ്യയന വർഷത്തേക്ക് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോ തത്തുല്യ ഗ്രോഡോടു കൂടിയുളള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി/നെറ്റ്/പിഎച്ച്ഡി യും ആണ് യോഗ്യത. ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 10-ന് ഇൻറർവ്യൂ. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04923-241766, 8547005029 നമ്പരുകളിൽ ബന്ധപ്പെടുക.

ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബി. ഇ/ ബി.ടെക് ബിരുദവും, എം.ഇ/എം.ടെക്ക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2300484, 0471 - 2300485.

മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ കെയർടേക്കർ ഒഴിവ്

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയർടേക്കർ കം സെക്യൂരിറ്റി (പുരുഷൻ-ഒഴിവുകൾ 3), കെയർടേക്കർ (വനിത-ഒഴിവ് 1), പാർട്ട് ടൈം ക്ലീനർ (വനിത-ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 7 ന് നടക്കും. എസ് എസ് എൽ സി പാസായിരിക്കണം എന്നതാണ് കെയർടേക്കർ തസ്തികകളിലേക്കുള്ള യോഗ്യത. പാർട്ട് ടൈം ക്ലീനർ തസ്തികളിലേക്ക് അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയർടേക്കർ തസ്തികയിൽ 15000 രൂപയും പാർട്ട് ടൈം ക്ലീനർ തസ്തികയിൽ 10000 രൂപയുമായിരിക്കും പ്രതിഫലം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233075

ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ

വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഇന്റർവ്യൂ

അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇൻ സിവിൽ എൻജിനീയറിംഗ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് നാളെ (27) രാവിലെ 10.30 ന് ഇന്റർവ്യൂ നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27 രാവിലെ 10.30 ന് അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഹാജരാകണം. അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ്, ബാച്ചിലർ ഡിഗ്രിയാണ് ലക്ചറർ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എം.ടെക്. അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. ഫോൺ: 04734 231776

അതിഥി അധ്യാപക ഒഴിവ്

കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവ. കോളേജിൽ 2023-24 അദ്ധ്യയനവർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മലയാളം വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അസ്സൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ മേഖലാ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇന്റർവ്യൂവിന്റെ സമയക്രമം: സ്റ്റാറ്റിസ്റ്റിക്സ് ജൂലൈ 29 ന് ഉച്ചയ്ക്ക് 1:30. കംപ്യൂട്ടർ സയൻസ് 31ന് രാവിലെ 10. മലയാളം ഓഗസ്റ്റ് ഒന്നിന് രാവിലെ 10.

ഐ.ടി. അസിസ്റ്റന്റ്

കാഞ്ഞിരപ്പളളി ഐ.ടി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി സെന്ററിലേക്ക് പട്ടികവർഗവിഭാഗത്തിൽ നിന്നും ഐ.ടി. അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടുവും ഡി.സി.എയും ഡി.റ്റി.പിയും,കമ്പ്യൂട്ടറിൽ ഐ.ടി.ഐ/ പോളിടെക്നികുമാണ് യോഗ്യത. പ്രദേശവാസികളായിരിക്കണം. പ്രായം 21നും 35നും മദ്ധ്യേ. താത്പര്യമുളളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ കാഞ്ഞിരപ്പളളി മിനി സിവിൽ സ്റ്റേഷനിലെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04828 202751.

മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം

തൃശൂർ ജില്ലയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 2ന് രാവിലെ 10.30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്..താല്പര്യമുള്ളവർ ടിസിഎംസി രജിസ്ട്രേഡ് സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ / തെരഞ്ഞെടുപ്പ് ഐഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 31ന് വൈകിട്ട് 5 മണിക്ക് മുൻപായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് അവസരം. പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക് പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. ബോട്ടണി/പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഔഷധസസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്നിക്സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം. ഫെലോഷിപ്പ് പ്രതിമാസം 22000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.