- Trending Now:
കോട്ടയം: വനിതാശിശു വികസനവകുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ളോക്ക് അടിസ്ഥാനത്തിലുള്ള ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കിലേക്ക് പോഷകാഹാരവിദഗ്ദ്ധരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച് 21 ന് രാവിലെ 10 മണി മുതൽ കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ വെച്ചാണ് രജിസ്ട്രേഷനും അഭിമുഖവും. എം.എസ്.സി ന്യൂട്രീഷൻ /ഫുഡ് സയൻസ് /ഫുഡ് ആൻഡ് ന്യൂട്രീഷൻ/ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡയറ്റ് കൗൺസലിംഗ് /ന്യൂട്രീഷണൽ അസസ്മെന്റ്/പ്രഗ്നൻസി ആൻഡ് ലാക്ടേഷൻ/ തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ്. ബയോഡാറ്റ,ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും, പ്രായം തെളിയിക്കുന്നതിനുള്ള രേഖയും പകർപ്പും, ആധാർ പകർപ്പ് എന്നിവ കൊണ്ടുവരണം.കൂടൂതൽ വിവരങ്ങൾക്ക് ഫോൺ 0481-2561677, 8590881069, 9747319641
കോട്ടയം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് മാർച്ച് 18ന് രാവിലെ ഒൻപതു മുതൽ നാലുമണിവരെ വാക്ക് ഇന് ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0474-2742341 Email : cru@kerala.gov.in
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൊല്ലം പോളയത്തോടുള്ള ഇഷുറൻസ് മെഡിക്കൽ സർവീസസിന്റെ ദക്ഷിണമേഖല റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാർച്ച് 18ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് അഭിമുഖം. പ്രതിമാസവേതനം 57,525 രൂപ. എംബിബിഎസ് ഡിഗ്രിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസപോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണമെന്ന് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് cru.szims@kerala.gov.in, 0474 2742341
വർക്കല ഗവ. ജില്ലാ ആയൂർവദേ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം). ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.
പാലോട് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിലായിരിക്കണം പ്രായം. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അവസാന തിയതി ഏപ്രിൽ 12, അഞ്ച് മണി വരെ. 2016ൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2841471
തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിലേക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 24ന് 55 വയസ്സ് കവിയാൻ പാടില്ല. വിശദവിവരങ്ങൾക്ക് www.kfri.res.in വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ ദി രജിസ്ട്രാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശൂർ- 680 653 എന്ന വിലാസത്തിൽ അയക്കണം.
തിരുവനന്തപുരം കൈമനം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 15നു രാവിലെ 10.30നു വനിതാ പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളോടുകൂടി എത്തണം.
അഞ്ചൽ ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. യോഗ്യത: ബി വി എസ് സി ആൻഡ് എ എച്ച്. സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. മാർച്ച് 17ന് 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റവ്യൂവിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. ഫോൺ- 0474 2793464.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.