Sections

Job News: കേരള സർക്കാരിന്റെ വിവിധ ഓഫീസുകളിൽ നിരവധി താത്കാലിക ഒഴിവുകൾ

Wednesday, Sep 27, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐയിലെ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം (ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ സംവരണം) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 29ന് രാവിലെ പത്തിന് അരീക്കോട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2850238.

നെന്മേനി ഗവ.വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ, കോപ്പി സഹിതം സെപ്തംബർ 30 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04936 266 700.

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിങ് ഓഫീസർ, അസിസ്റ്റന്റ്, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ടെക്നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നിയമനം പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും. താത്പര്യമുള്ളവർ കെ.എസ്.ആർ. 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഒക്ടോബർ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം.

സീനിയർ റസിഡൻറ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപതിയിലെ കാര്യണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡന്റ്ൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.എസ്(ഒആൻറ് ജി), ഡിജിഒ. ഡിഎൻബി ഇൻ കൺസേണ്ട് ഡിസിപ്ലിൻ/ടിസി രജിസ്ട്രേഷൻ (MBBS, MS(O&G), DGO. DNB in concerned discipline/TC Registration) 70,000/- രൂപ. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 4ന് ( ബുധൻ ) മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10:30ന് നടക്കുന്ന വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ: 0484 2754000.

കരാർ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.ഇനി എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ രണ്ടിന് xവൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി https://docs.google.com/forms/d/1n-FgV0M4enTtgjMGq5_aXxUfNoa_ihrlN0vbuVK25h0/edit എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ചാത്തന്നൂർ, മണ്ണാർക്കാട് എന്നീ സെന്ററുകളിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ എന്ന വിഷയം പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. ഇംഗ്ലീഷിൽ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 29 ന് രാവിലെ 10 ന് ഷൊർണൂർ ടെക്നിക്കിൽ ഹൈസ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

എഫ്.ടി.എം ഒഴിവ്: അഭിമുഖം 29 ന്

പാലക്കാട് പി.എം.ജി ഹൈസ്കൂളിൽ എഫ്.ടി.എം (ശുചീകരണ തൊഴിലാളി) താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 29 ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. ഫോൺ: 0491 2539846, 9495761229.

ഇംഗ്ലീഷ് അധ്യാപക നിയമനം

പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്-അഗളി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ താത്ക്കാലിക ഇംഗ്ലീഷ് (ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ) അധ്യാപക നിയമനം. ഇംഗ്ലീഷിൽ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ നാലിന് രാവിലെ 10 ന് പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9447522338

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് : ഇന്റർവ്യൂ 29 ന്

അയലൂർ കോളെജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് തസ്തികയിൽ ഒരു ഒഴിവുണ്ട്. എം.എ ഇംഗ്ലീഷ്, യു.ജി.സി/നെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 29 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോളെജിൽ നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04923 241766, 8547005029

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എൻജിനീയർ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബി-ടെക് ബയോ മെഡിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് careerbiomed2021@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ സമർപ്പിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.

ഡോക്ടർ നിയമനം

കാവനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ്. 40 വയസ്സ് കവിയാത്ത യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്തംബർ 29ന് രാവിലെ പത്തിന് കാവനൂർ പി.എച്ച്.സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2959021.

വി.എച്ച.എസ്.ഇ അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി വി എസ്സി. കൂടിക്കാഴ്ച ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴീൽ ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മണി മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു. ഇൻറർവ്യു നിപ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചതായിരുന്നു.

ഐടിഐ ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റൽ വാർഡന്റെ താൽക്കാലിക ഒഴിവിലേക്കും അന്നേ ദിവസം ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ അനുബന്ധ രേഖകളുമായി ഹാജരാവണം. ഫോൺ: 0495 2373976.

ഫാർമസിസ്റ്റ് നിയമനം

പടിഞ്ഞാറത്തറ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബർ 29ന് രാവിലെ 11ന് കാപ്പുകുന്ന് പി.എച്ച്.സി യിൽ നടക്കും. ഡി.ഫാം,ബി.ഫാം (കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് എത്തണം.

ലാബ് ടെക്നീഷ്യൻ നിയമനം

വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 5 ന് രാവിലെ 10 ന് ആശുപത്രിയിൽ നടക്കും. യോഗ്യത കാർഡിയോ വാസ്കുലാർ ടെക്നോളജി ബിരുദം, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. യോഗ്യരായവരുടെ അഭാവത്തിൽ കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തിരിച്ചറിയൽ രേഖയുടെ പകർപ്പുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04935 240 264.

ബ്ലോക്ക് കോർഡിനേറ്റർ ഒഴിവ്

ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം. ടെക്നോളജി ആന്റ് സോഫ്റ്റ് വെയർ അപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കന്നഡയിലും മലയാളത്തിലും എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി 18-35. ശമ്പളം 20,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ ഏഴിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 04994 255582. ഇമെയിൽ deeksgd.emp.lbr@kerala.gov.in

കുക്ക് ഒഴിവ്

ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത കുക്ക് തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി പാസ് അല്ലെങ്കിൽ തത്തുല്യം. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്നും ഫുഡ് പ്രൊഡക്ഷനിൽ കെ.ജി.സി.ഇ. പ്രായം 18-41. (2023 ജനുവരി ഒന്ന് ) നിയമാനുസൃത വയസിളവ് അനുവദനീയമാണ്. ശമ്പളം 675 രൂപ ദിവസേന. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ ഏഴിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 04994 255582. ഇമെയിൽ deeksgd.emp.lbr@kerala.gov.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.