Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലായി നിരവധി താത്കാലിക ഒഴിവുകൾ

Friday, Sep 15, 2023
Reported By Admin
Job Offer

സീനിയർ റസിഡന്റ് നിയമനം

സർക്കാർ മെഡിക്കൽ കോളജുകളിലെ സീനിയർ റസിഡന്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 50 വയസ്സ് പുർത്തിയാകരുത്. സെപ്റ്റംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മനയിൽകുളങ്ങര സർക്കാർ വനിതാ ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ യു ജി സി അംഗീകൃത വിവോക്/ ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ മൂന്നുവർഷഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ് ട്രേഡിലുള്ള എൻ ടി സി /എൻ എ സി യും മൂന്നുവർഷ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് രാവിലെ 11.30ന് ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.

അക്രെഡിറ്റഡ് എൻജിനീയർ / ഓവർസിയർ നിയമനം

കോട്ടയം: ജില്ലയിലെ പി.ഐ.യു എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ അക്രെഡിറ്റഡ് എൻജിനീയർ / ഓവർസിയർ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് അക്രെഡിറ്റഡ് എൻജിനീയർക്കുള്ള യോഗ്യത. അക്രെഡിറ്റഡ് ഓവർസിയർ തസ്തികയ്ക്ക് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷ പ്രവർത്തി പരിചയവുമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും piu...@gmail.com എന്ന വിലാസത്തിൽ സെപ്റ്റംബർ23 നകം നൽകണം.

അധ്യാപക ഒഴിവ്

കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. സെപ്റ്റംബർ 15 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0468 2350548.

താത്ക്കാലിക നിയമനം

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഒഴിവുള്ള ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സമാൻ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ഇൻസ്ട്രക്ടർ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് / ഐ.ടി.ഐ/ ഡിപ്ലോമ എന്നിവയും ട്രേഡ്സമാൻ തസ്തികയിലെ പരിചയവുമാണ് യോഗ്യത. ട്രേഡ്സമാൻ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി/വി.എച്ച്.എസ്.എൽ.സി,എഞ്ചിനീയറിംഗ് /ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം സെപ്തംബർ 19 ന് രാവിലെ 9.30ന് തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിൽ ഹാജരാകണം.

വയനാട് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വകുപ്പിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റി, ബോർഡിലെ 3 വർഷത്തെ ഡിപ്ലോമ. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 20 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ചിലേക്ക് കരാർ
അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം. ബിരുദം, ഒരു വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമ, എംഎസ് വേഡിലും എം.എസ് എക്സലിലുമുള്ള പ്രവൃത്തിപരിചയം, ആശയവിനമിയ മികവ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിങ് എന്നിവയിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. മെഡിക്കൽ ഫീൽഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-233076.

ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം: അഭിമുഖം 25ന്

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എൻ.ഒ.എച്ച്.പി.പി.സി.ഇസഡ് സെന്റിനൽ സർവയലൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. പ്ലസ് ടു, ഡി.എം.എൽ.റ്റി.യാണ് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 25ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. മെഡിക്കൽ കോളേജിന് 10കി.മി. പരിധിയിലുള്ളവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന നൽകും. ഫോൺ: 0477-22282015.

ഇന്റർവ്യൂ ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112.

ഗസ്റ്റ് ലക്ചറർ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളെജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25 ന് രാവിലെ 11 ന് അസൽ രേഖകളും പകർപ്പുകളുമായി പ്രിൻസിപ്പാളുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഉദ്യോഗാർത്ഥികൾ മുൻകൂറായി തൃശ്ശൂർ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇന്റർവ്യൂ സമയത്ത് കാണിക്കണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04924254142.

മഞ്ചേരി മെഡിക്കൽ കോളെജിൽ വിവിധ തസ്തികകളിൽ നിയമനം

മഞ്ചേരി ഗവ മെഡിക്കൽ കോളെജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കൽ ആൻഡ് നോൺ മെഡിക്കൽ, റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികളിലേക്ക് കരാർ നിയമനം. പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 18 ന് വൈകിട്ട് അഞ്ചിനകം vrdlgmcm@gmail.com ൽ അയക്കണം. അപേക്ഷയിൽ തസ്തിക വ്യക്തമാക്കണം. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. അധികയോഗ്യതയുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്.

ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം

പാലക്കാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നീഷ്യൻ/ബി.എസ്.സി-എം.എൽ.ടി കോഴ്സ് സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവരായിരിക്കണം. ലാബ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.സി-എം.എൽ.ടി യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളഭാഷാ പ്രാവീണ്യവും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35. താത്പര്യമുള്ളവർ സെപ്റ്റംബർ 18 ന് രാവിലെ 11 ന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. പങ്കെടുക്കുന്നവർ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ആധാർ കാർഡും സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2530013.

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജ് ആശുപതി വികസന സമിതിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഒഴിവുള്ള സെയിൽസ്മാൻ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം ടാലി അഭിലഷണീയം. ആയുർവേദ ഫാർമസി വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, പ്രായപരിധി 50 വയസ്, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 25 രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു ലക്ഷം രൂപയുടെ പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2777489, 0484 2776043.

കൗൺസിലർ ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി : 18-39 ( 01.01.2023 ന്). വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജി /പബ്ലിക് ഹെൽത്ത്/ കൗൺസിലിംഗ് എന്നിവയിൽ ബിരുദം. അല്ലെങ്കിൽ കൗൺസിലിങ്ങിലും കമ്മ്യൂണിക്കേഷനിലും പിജി ഡിപ്ലോമ. ഗവൺമെന്റ്/എൻജിഒയ്ക്ക് ഒപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒരു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

താത്കാലിക നിയമനം

എറണാകുളം: ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക തസ്തികയിൽ (കോൺട്രാക്ട്) ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -41 (01.01.2023 ന്). നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത ഐടിഐ സിവിൽ ആൻറ് ഓട്ടോകാഡും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം ഒരു മാസം 21175 രൂപ.

വാക്ക് ഇൻ ഇന്റർവ്യൂ

അഴിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10:30 ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2500101,9496048103.

ഓവർസീയർ ഗ്രേഡ് 3 നിയമനം

അഴിയൂർ ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് 3 തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് ഉച്ചക്ക് 2 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ ഐ.ടി.ഐ സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21ന് ഉച്ചക്ക് 2 മണിക്ക് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496-2500101, 9496048103.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഹോം സയൻസ് വിഭാഗത്തിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30 നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം.

പാഡി പ്രൊക്യോർമെന്റ് അസിസ്റ്റന്റ് നിയമനം

ജില്ലയിൽ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പാഡി പ്രൊക്യോർമെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കിൽ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാൻ അറിയാവുന്നവർ, പ്രാദേശിക ഉദ്യോഗാർത്ഥികൾ, സമാന മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ഇരുചക്ര വാഹന ലൈസൻസ്, ആധാർ, മുൻപരിചയം, മേൽവിലാസം, ഇ-മെയിൽ എന്നിവയും ഫോട്ടോ പതിച്ച ബയോഡേറ്റയും സാക്ഷ്യപത്രങ്ങളും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 20 നകം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസിൽ നൽകണമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2528553.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.