Sections

നിരവധി താൽക്കാലിക ഒഴിവുകൾ

Thursday, Feb 23, 2023
Reported By Admin
Job Offer

താൽക്കാലിക ഒഴിവുകളിൽ ജോലി നേടാൻ അവസരം


നെറ്റ്ബോൾ പരിശീലകനെ വേണം

സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നെറ്റ്ബോൾ പരിശീലകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ. എൻ.ഐ.എസ്. ഡിപ്ലോമയും രണ്ട് വർഷം പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിനു 40 വയസ് കവിയാൻ പാടില്ല. അപേക്ഷകർ മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലെ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , അപേക്ഷകൻ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്മെന്റ് പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695 043 എന്ന വിലാസത്തിൽ മാർച്ച് ഏഴിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് മാർച്ച് 4ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അധ്യാപക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം (സുവോളജി) തസ്തികയിൽ കാഴ്ച പരിമിതർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. എം.എസ്.സി സുവോളജി, ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ശമ്പള സ്കെയിൽ- 45,600-95,600. പ്രായപരിധി 01.01.2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 27നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

നാഷണൽ യൂത്ത് വോളണ്ടിയർ നിയമനം

കോട്ടയം: നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായ പത്താം ക്ളാസ് പാസായ യുവതീയുവാക്കളിൽ നിന്ന് നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 18 നും 29 വയസിനും മധ്യേ. റഗുലർ വിദ്യാർത്ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ ഓണറേറിയം 5000 രൂപ.പരമാവധി രണ്ടു വർഷത്തേക്കാണ് നിയമനം. ഓൺലൈനായും നിശ്ചിത പ്രൊഫോർമയിലും അപേക്ഷിക്കാം. അവസാനതീയതി മാർച്ച് ഒമ്പത്. വെബ്സൈറ്റ്: www.nyks.nic.in ഫോൺ ;0481 2565335 വിലാസം; ജില്ലാ യൂത്ത് ഓഫീസർ, നെഹ്രു യുവകേന്ദ്ര,ഫസ്റ്റ് ഫ്ളോർ കരാർ ബിൽഡിംഗ്, എം.എൽ റോഡ്,കോട്ടയം -686001. ഇ-മെയിൽ: dyc.kottayam@gmail.com


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.