Sections

നിരവധി താത്കാലിക ഒഴിവുകൾ

Tuesday, Feb 28, 2023
Reported By Admin
Job Offers

താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം


ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമിയുടെ തൃശൂർ ഹെഡ് ഓഫീസിൽ ഒരു യു.ഡി.ക്ലാർക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന യു.ഡി.ക്ലാർക്കുമാർക്കും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സർവ്വീസും ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് യോഗ്യത നേടിയവരുമായ എൽ.ഡി.ക്ലർക്കുമാർക്കും അപേക്ഷിക്കാവുന്നതാണ്. ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകൾ സ്ഥാപനമേധാവി മുഖേന മാർച്ച് 7നകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ ലഭിക്കണം.

ഗസ്റ്റ് ഫാക്കൽറ്റി പാനൽ

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ് (ക്രാഷ് കോഴ്സ്) ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). ഹോണറേറിയം: ഓരോ മണിക്കൂറിനും 500 രൂപ നിരക്കിലും പ്രതിമാസം പരമാവധി 15,000 രൂപ വരെ മാത്രം. അപേക്ഷകർ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 15നു മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 6238965773.

ഗസ്റ്റ് അധ്യാപക നിയമനം

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് ക്രാഷ് കോഴ്സുകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത : ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). പ്രതിഫലം മണിക്കൂറിന് 500 രൂപ. പ്രതിമാസം പരമാവധി 15000 രൂപ. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2023 മാർച്ച് 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 6238965773.

അങ്കണവാടി വർക്കർ, ഹെൽപ്പർ

ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416.

നെറ്റ്ബോൾ പരിശീലകൻ വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നിലവിലുള്ള നെറ്റ്ബോൾ പരിശീലകന്റെ താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായികഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി 1നും 40 വയസ് കവിയരുത്. അപേക്ഷകൾ മാർച്ച് 3ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ലാബ് ടെക്നീഷ്യൻ ഒഴിവ്

നെട്ടൂർ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്സി മൈട്രോബയോളജി പാസായ എൻഎബിഎൽ(NABL) ലാബുകളിൽ പ്രവർത്തിപരിചയമുളള ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസൽ രേഖകൾ സഹിതം മാർച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ്, നെട്ടൂർ പി.ഒ, കൊച്ചി-682040.

റേഡിയോഗ്രാഫർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിൽ റേഡിയോഗ്രാഫർ തസ്തികയിൽ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2023 മാർച്ച് 3 ന് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-36. നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു, ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി/റേഡിയോഗ്രാഫിയിൽ കേരള സർക്കാർ അംഗീകൃത ബിഎസ്സി. കൂടുതൽ വിവരങ്ങൾക്ക് 0484 2422458.

അങ്കണവാടി വർക്കർ ഒഴിവ്

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാക്കേണ്ടതും 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 2023 മാർച്ച് 15 വൈകിട്ട് അഞ്ച് വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2448803.

ജൂനിയർ റസിഡന്റ് ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 7 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുയിൽ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതൽ 10 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0484 2754000.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.