Sections

സർക്കാർ മേഖലയിൽ നിരവധി താത്കാലിക ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കാം

Wednesday, Sep 20, 2023
Reported By Admin
Job Offer

അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പാറത്തോട്, കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം. പ്രായപരിധി 18 നും 46 നും മദ്ധ്യേ. എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 18 വരെ കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും.

താത്ക്കാലിക നിയമനം

അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എക്സ്റേ/ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും യോഗ്യത : ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി ആർ ടി ) പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 40. അവസാന തീയതി സെപ്റ്റംബർ 30. ഫോൺ 0475 2273560.

ആശ വർക്കർ നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ആശവർക്കർമാരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നു മദ്ധ്യേ പ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുമായി സെപ്തംബർ 26 ന് രാവിലെ 10 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 12-ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന.ഫോൺ: 04935 296906.

ഡോക്ടർ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി നടത്താൻ ദിവസവേതനടിസ്ഥാനത്തിൽ ഡോക്ടർ നിയമനം. യോഗ്യത എം.ബി.ബി.എസ്, ട്രാവെൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷൻ. ഒരു വർഷത്തെ പ്രവർത്തന പരിചയം. സെപ്തംബർ 25 ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസലുമായി എത്തണം.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ ജിയോടാഗിംഗ് നടത്തുന്നതിനും, ഈ ഗ്രാം സ്വരാജ് പോർട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 10 ന് രാവിലെ 11 ന് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. ഫോൺ: 04936 220202.

ഫാർമസിസ്റ്റ് നിയമനം

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത : പ്ലസ് ടു, ഡി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 18-41. ഒഴിവുകൾ -6. . സെപ്റ്റംബർ 25 രാവിലെ 11ന് അഭിമുഖത്തിന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം. ഫോൺ 0474 2575050.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്ന ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. കോട്ടത്തറ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 30 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ കോട്ടത്തറ പഞ്ചായത്ത് ഐ.സി ഡി എസ് സൂപ്പർവൈസറുടെ കാര്യാലയത്തിൽ നൽകണം. ഫോൺ:9995725868.

വാക് ഇൻ ഇന്റർവ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സേനാപതി പഞ്ചായത്തിലെ കാറ്റുതി വിജ്ഞാൻവാടി കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബർ 20 ന് രാവിലെ 11 മണിക്ക് പൈനാവ് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്ലസ്ടു യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുളള 21 നും 45 നും ഇടയിൽ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റു സർക്കാർ വകുപ്പിലോ ഫീൽഡ് പ്രവർത്തകരായി പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന, ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ ഉളള അപേക്ഷ, നിയമാനുസ്യത ജാതിസർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്, പട്ടികജാതി വികസനവകുപ്പിന് കീഴിൽ ഫീൽഡ് പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി സെപ്റ്റംബർ 20 ന് രാവിലെ 11 മണിക്ക് പൈനാവ് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.

എസ്.ടി.ഐ. കൗൺസിലർ നിയമനം: അഭിമുഖം 26ന്

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി & വെനറോളജിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എസ്.ടി.ഐ. ക്ലിനിക്കിലേക്ക് (പുലരി) എസ്.ടി.ഐ. കൗൺസിലറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: സൈക്കോളജി/സോഷ്യൽ വർക്ക്/ സോഷ്യോളജി/ആന്ത്രോപോളജി/ഹ്യുമൻ ഡെവലപ്മെന്റ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ എച്ച്.ഐ.വി/ എയിഡ്സ് മേഖലയിൽ പ്രവൃത്തി പരിചയത്തോടു കൂടിയുള്ള നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ എച്ച്.ഐ.വി./ എയ്ഡ്സ് ബാധിതർക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം അല്ലെങ്കിൽ എച്ച്.ഐ.വി/ എയിഡ്സ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സിംഗ് ഡിപ്ലോമ. സൈക്കോളജിയിലോ (എം.എ./ എം.എസ് സി) സോഷ്യൽ വർക്കിലോ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 10.30ന് ഗവ.ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477-22822015.

വാക്-ഇൻ-ഇന്റർവ്യൂ 28ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: MSW/PG in (Psychology/Sociology). പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 16,000 രൂപ. സെക്യൂരിറ്റി തസ്തികയിലെ ഒരു ഒഴിവിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 23 വയസ് പൂർത്തിയാകണം. വേതനം പ്രതിമാസം 10,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 28ന് രാവിലെ 11ന് കണ്ണൂർ, മട്ടന്നൂർ, ഉരവുച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ എത്തണം.ത കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

ഹയർ സെക്കൻഡറി ടീച്ചർ (ബയോളജി-ജൂനിയർ) ഒഴിവ്

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രായം 01.01.2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 45,600-95,600. യോഗ്യത: ബയോളജി/സുവോളജിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/നെറ്റ്/എം.എഡ്/എം.ഫിൽ/പി.എച്ച്.ഡി തത്തുല്യം. ബിരുദാനന്തര ബിരുദത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അനുവദിച്ചിട്ടുള്ള 5 ശതമാനം മാർക്കിളവും ലഭിക്കും. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്കെയിൽ: 25100-57900. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

സെക്യൂരിറ്റി നിയമനം

ഗവ. ജനറൽ ആശുപത്രിയിൽ ഉദ്യോഗാർത്ഥികൾ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്മാരെ സെക്യൂരിറ്റി(പുരുഷൻമാർ) തസ്തികയിൽ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിന്റ താൽക്കാലികമായാണ് നിയമനം. പ്രായം 60 വയസ്സിൽ താഴെ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സൈനിക/ അർധ സൈനിക വിമുക്ത ഭടൻ എന്ന് തെളിയിക്കുന്ന രേഖ (പ്രവൃത്തി പരിചയം അഭികാമ്യം) സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ മുമ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367.

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്

ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,500 രൂപ. പ്രായം 21നും 35നും ഇടയിൽ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ സമർപ്പിക്കണം.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിലുള്ള GIFD തേമ്പാമുട്ടം സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 രാവിലെ 10ന് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2491682.

അധ്യാപക ഒഴിവ്

ഷൊർണൂർ ഐ.പി.ടി. ആൻഡ് ജി.പി.ടി.സിയിൽ ഡി വോക് കോഴ്സുമായി ബന്ധപ്പെട്ട് കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220440

പാചകക്കാരൻ ഒഴിവ്

ജില്ലയിൽ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പാചകക്കാരൻ ഹോസ്റ്റൽ തസ്തികയിലേക്ക് പട്ടികവർഗ്ഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് റിസർവ് ചെയ്ത ഒരു ഒഴിവ് (സ്ഥിരപ്പെടുത്താൻ സാധ്യതയുള്ള ) നിലവിലുണ്ട്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 10 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 17/07/2023 ൽ 18 -27 ( നിയമാനുസൃത വയസിളവ് അനുവദനീയം) വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ
പ്രവത്തിപരിചയം : 2 വർഷത്തെ പ്രവർത്തി പരിചയം (കുക്ക് ) ഉള്ളവരായിരിക്കണം. ശമ്പളം - 18000 + അലവൻസ്. ഫോൺ നമ്പർ: 0484 - 2422458.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.