Sections

നിരവധി ജോലി ഒഴിവുകൾ

Tuesday, Feb 21, 2023
Reported By Admin
Job Offer

നിരവധി ഒഴിവുകൾ


അഡീഷണൽ അപ്രന്റീസ് ട്രെയിനി ഇന്റർവ്യു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ പാതായ്ക്കര, (പെരിന്തൽമണ്ണ) പ്രവർത്തിക്കുന്ന ഐ. ടി. ഐ യിൽ പ്ലംബർ ട്രേഡിലേക്ക് അഡീഷണൽ അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഇന്റർവ്യു മാർച്ച് 2 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ വച്ച് നടത്തും. ഇന്റർവ്യുവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് പാതായ്ക്കര ഐ. ടി. ഐ യിൽ എത്തിച്ചേരണം. പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റാണ് യോഗ്യത. സ്റ്റൈപ്പന്റ്: പ്രതിമാസം 5700 രൂപ, കാലാവധി - ഒരു വർഷം. കൂടുതൽ വിവരങ്ങൾക്ക് 04933-226068, 8111931245, 9496218456 എന്നീ നമ്പറുകളിൽ ലഭിക്കും.

യു.പി സ്കൂൾ ടീച്ചർ അഭിമുഖം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം- ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ. 334/2020) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ 09.30/11.30 മണിക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ വെച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് ആയതിൽ നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fsm (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

ക്ലറിക്കൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജില്ലാ എഡി.ആർ. സെന്ററുകളിൽ ക്ലറിക്കൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. നിലവിൽ 7 ഒഴിവുകളാണുള്ളത്. നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലോ സമാന തസ്തികയിൽ 41300-87000 ശമ്പള സ്കെയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിയമ ബിരുദമുണ്ടായിരിക്കണം. നിലവിലെ വിജ്ഞാപന പ്രകാരം കൊല്ലം ജില്ലയിലെ ഒഴിവ് റദ്ദാക്കുന്നതായും ലീഗൽ സർവ്വീസസ് അതോറിറ്റി അറിയിച്ചു.

സെക്രട്ടറി തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം

പുതുക്കിയ വിജ്ഞാപന പ്രകാരം പാലക്കാട് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഒഴിവുണ്ടായിരുന്ന ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളിലുണ്ടായിരുന്ന സെക്രട്ടറി തസ്തികയിലെ ഒഴിവുകളിലെ വിജ്ഞാപനം റദ്ദാക്കുന്നതായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. നിലവിൽ ഡെപ്യൂട്ടേഷൻ നിയമപ്രകാരം സെക്രട്ടറി തസ്തികയിലേക്ക് 41300-87000 ശമ്പളസ്കെയിൽ നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II അല്ലെങ്കിൽ സമാന തസ്തികയിലുള്ള യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kelsa.nic.in.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ മാർച്ച് എട്ടിന് മുൻപ് അപേക്ഷിക്കണം.

പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ

പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in.

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നെയ്യാർ ഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ (Ex-Servicemen) ഒരു താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ഫബ്രുവരി 24 നു രാവിലെ 10.30 ന് കോളേജിൽ വച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.

ആർ.സി.സിയിൽ മെയിന്റനൻസ് എൻജിനീയർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 27 നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റിൽ ലഭിക്കും.

ഡി.ടി.പി. ഓപ്പറേറ്റർ

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാർച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടത്തും. യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ആൻഡ് മലയാളം. മെഡിക്കൽ കോളേജിന് 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്കും മെഡിക്കൽ രംഗത്ത് ഡാറ്റ എൻട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവർക്കും മുൻഗണന. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

എം.എസ്.ഡബ്ല്യൂക്കാർക്ക് അവസരം

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം എസ് ഡബ്ല്യു ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ ആശുപത്രിക്ക് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഫെബ്രുവരി 24ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്. അഭിമുഖം നടക്കുന്ന തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 29535 രൂപ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജനറൽ ആശുപത്രിക്ക് സമീപമുള്ള സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ വഴി സർക്കാർ ആയുർവേദ ആശുപ്രതികളിലേയ്ക്ക് അനുവദിച്ചിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 28ന് ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: കേരള സർക്കാർ നടത്തിയ ആയുർവേദ തെറാപിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കണം. പ്രതിമാസ വേതനം: 14700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721

വനിതാ ഹോംഗാർഡ് നിയമനം

തൃശ്ശൂർ ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംതരം പാസ്സായ, നല്ല ശാരീരിക ക്ഷമതയുള്ള, ആർമി/നേവി/എയർഫോഴ്സ്/ബിഎസ്എഫ്/സിആർപിഎഫ്/എൻഎസ്ബി/ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽനിന്നും റിട്ടയർ ചെയ്തവരായിരിക്കണം. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതയുളള അപേക്ഷാർത്ഥികളുടെ അഭാവത്തിൽ ഏഴാംതരം പാസ്സായവരേയും പരിഗണിക്കും. അപേക്ഷകർ 35 വയസ്സിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക, 3 കി.മീ. ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകൾ വിജയിക്കേണ്ടതാണ്. പ്രതിദിനം 780 രൂപയാണ് വേതനം. യോഗ്യരായവർ നിർദ്ദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സെർവിസസ് ജില്ലാ ഫയർ ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക തൃശ്ശൂർ ജില്ല ഫയർ ആന്റ് റെസ്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 7. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0487- 2420183

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.