- Trending Now:
ഇതുവരെ ഏകദേശം 300,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു
രാജ്യത്തെ ഇ-കൊമേഴ്സ് മേഖല ഉത്സവസീസണില്‍ 500,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്സവ വില്‍പ്പനക്ക് വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നിയമനം വര്‍ദ്ധിപ്പിക്കുകയാണ്. ഇതുവരെ ഏകദേശം 300,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു, ദീപാവലി വരെ 500,000-ത്തിലധികം തൊഴിലവസരങ്ങള്‍ കൂടി വരുമെന്ന് ടീം ലീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ജോബ്സ് ആന്‍ഡ് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ അപ്ന ഡോട്ട് കോമിലും ഉത്സവ സീസണ്‍ കാരണം ഇ-കൊമേഴ്സ് ഗിഗ് തൊഴിലാളികളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. ഗിഗ് തൊഴിലാളി കളുടെ ആവശ്യം ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും 40 ശതമാനം വര്‍ധിച്ചിരുന്നു,ഡെലിവറി തൊഴിലാളികള്‍ക്കും ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. അതിവേഗം വളരുന്ന തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് വിഭാഗം 2022 ഡിസംബറോടെ 800,000 തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.