- Trending Now:
ചുള്ളിക്കോട് ജി.എച്ച്.എസ്.എസിൽ ഒഴിവുള്ള എൽ.പി.എസ്.ടി, എച്ച്.എസ്.ടി ഹിന്ദി, നാച്ചുറൽ സയൻസ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം മെയ് 30ന് രാവിലെ പത്തിന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9495613259.
തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റൻറ് സർജനെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി തലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ജൂൺ രണ്ടിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി എടപ്പാൾ സി.എച്ച്.സിയിൽ ആരംഭിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടേഷൻ (യോഗ്യത: എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി ആന്റ് ആർ.സി.ഐ രജിസ്ട്രേഷൻ), റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (എം.ഫിൽ റീഹാബിലിറ്റേഷൻ, സൈക്കോളജി അല്ലെങ്കിൽ പി.ജി.ഡി.ആർ.പി, ആർ.സി.ഐ രജിസ്ട്രേഷൻ), സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തെറാപ്പിസ്റ്റ് (ബി.എസ്.എൽ.പി ആന്റ് ആർ.സി.ഐ രജിസ്ട്രേഷൻ), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി), സ്പെഷ്യൽ എഡ്യുക്കേഷൻ (ഡി.എഡ് എസ്.ഇ - എ.എസ്.ഡി അല്ലെങ്കിൽ ഐ.ഡി ആർ.സി.ഐ രജിസ്ട്രേഷൻ), ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് (ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി) എന്നീ തസ്തികകളിലേക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ) തസ്തികയിലേക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മെയ് 31ന് വൈകീട്ട് നാലിനകം എടപ്പാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, പി.ഒ എടപ്പാൾ, പിൻ-679576. ഫോൺ: 0494 2680271. ഇ-മെയിൽ: ponnanibdo@gmail.com
കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), ബോട്ടണി (സീനിയർ), കെമിസ്ട്രി (ജൂനിയർ), മാത്തമാറ്റിക്സ് (ജൂനിയർ) എന്നീ തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മേയ് 30 ന് രാവിലെ 11 നകം ബയോഡേറ്റയും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോൺ : 0481 2320472
കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയുടെ (പി എം എഫ് എം ഇ) ഭാഗമായി ജില്ലയിൽ റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ - വിരമിച്ച ഗവൺമെൻറ് / ബാങ്ക് ഉദ്യോഗസ്ഥർ, ഇൻഷുറൻസ് ഏജൻസ് /ബാങ്ക് മിത്രാസ് / കൺസൾട്ടൻസി സ്ഥാപനങ്ങൾ/ വ്യക്തിഗത പ്രൊഫഷണൽസ് ആയിരിക്കണം. ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ/ ഡിഗ്രി അല്ലെങ്കിൽ ഭക്ഷ്യ എഞ്ചിനീയറിങ് / ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിൽ അനുഭവ പരിചയം അഭികാമ്യം. മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബാങ്കിങ്ങിലും ഡിപിആർ തയ്യാറാക്കുന്നതിലും പരിശീലനം നൽകുന്നതിനുള്ള വൈദഗ്ധ്യം, അനുഭവസമ്പത്ത് എന്നിവ ഉള്ളവരെയും പരിഗണിക്കും. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂൺ 15ന് മുൻപ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2361945, 2360847
ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിന് ഓരോ വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും നിയമനം. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെയായിരിക്കും പ്രവർത്തന സമയം. വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും. താൽപര്യമുള്ളവർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 29 ന് രാവിലെ 10.30 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2361216
തൃശ്ശൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്. അപേക്ഷകർ അവർ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കിൽ ഉയർന്ന തസ്തികകളിൽ കോടതികളിൽ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ അല്ലെങ്കിൽ മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവർ ആയിരിക്കണം. അല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷകർക്ക് 62വയസ്സ് പൂർത്തിയാകാൻ പാടില്ല. ശമ്പളം 22,290 രൂപ. കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയുടെയും യോഗ്യതകളുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ നിന്നും മുൻഗണന ക്രമത്തിൽ ആയിരിക്കും നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ പൂർണമായ ബയോഡേറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ് ജില്ലാ കോടതി സമുച്ചയം അയ്യന്തോൾ തൃശൂർ 680003 എന്ന വിലാസത്തിൽ ജൂൺ 7 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കുന്ന വിധം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കാസറഗോഡ് പെരിയയിലുളള ഗവ. പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂൺ രണ്ട്, അഞ്ച്, ആറ്, എട്ട് തീയ്യതികളിൽ നടക്കും. ജൂൺ രണ്ടിന് കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കും, അഞ്ചിന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനും, ആറിന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിനും, എട്ടിന് സിവിൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവർ അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പ് ബയോഡാറ്റ, എല്ലാ അക്കാദമിക / പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുകളും സഹിതം പോളിടെക്‌നിക്ക് ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്ഥിരമായോ / എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ തസ്തിക നികത്തുന്നതു വരെയോ അക്കാദമിക വർഷം അവസാനം വരെയോ (ഏതാണ് ആദ്യം) ആണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് : 0467-2234020, 9995681711.
തൃശൂർ കോർപ്പറേഷൻ പാലിയേറ്റിവ് പരിചരണ വിഭാഗത്തിൽ ഏഴ് തൽക്കാലിക ഒഴിവുകളിലേക്ക് കമ്മ്യൂണിറ്റി നേഴ്‌സുമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2356052.
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (കാറ്റഗറി നമ്പർ 384/2020) തസ്തികയുടെ 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31, ജൂൺ 1, ജൂൺ 2 തിയ്യതികളിൽ പി എസ് സി കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഓഫീസ് പരിസരത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റിൽ നിന്നും കോവിഡ് -19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371971
മാനന്തവാടി ഗവ. കോളേജിൽ 2023-24 അക്കാദമിക് വർഷത്തിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351
മാനന്തവാടി ഗവ. കോളേജിലെ ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാൻ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എക്‌സ് സർവ്വീസ്‌മെൻ വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എക്‌സ് സർവ്വീസ്‌മെൻ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ലക്ചറർമാരെ ആവശ്യമുണ്ട്. താൽക്കാലികമായിട്ടാണ് നിയമനം. യോഗ്യത :- ലക്ചറർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ് : പ്രസ്തുത വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം. ലക്ചറർ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ : ഫസ്റ്റ് ക്ലാസ്സ് എം സി എ ബിരുദം. താല്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2524920
കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുളള അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്റർ (AAHC) തേവരയിൽ ഒരു ബയോകെമിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മേയ് 30ന് ഉച്ചക്ക് 2 മണിക്ക് എറണാകുളത്ത് തേവരയിലെ ADAK -ന്റെ റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബയോകെമിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബയോടെക്നോളജി/ ബയോകെമിസ്ട്രിയിലുളള ബിരുദാനന്തര ബിരുദവും. NABL Accreditation ഉള്ള ലബോറട്ടറിയിൽ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോകെമിസ്റ്റ് തസ്തികയ്ക്ക് 780 രൂപ ദിവസവേതനമായി ലഭിക്കും. താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128. വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015.
കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി/ ബയോമെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.
ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410.
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ മാത്തമാറ്റിക്സ്, ജ്യോഗ്രഫി, എജുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എജുക്കേഷൻ, ഫൈൻ ആർട്‌സ് / പെർഫോമിംഗ് ആർട്‌സ് എന്നീ വിഷയങ്ങളിൽ ഓരോ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 6 രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ നേരിൽ ഹാജരാകേണ്ടതും, അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കേണ്ടതുമാണ്. എസ്.എസ്.എൽ.സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. 21,175 രൂപയാണ് പ്രതിമാസ വേതനം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 2, 3 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ വിവിധ വിഭാഗത്തിലേക്കുള്ള 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 30 പകൽ 11 മണിക്കും, അറബിക് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂൺ 1 ന് രാവിലെ 10.30നും നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.