- Trending Now:
പ്രതിമാസ വിഹിതം കുറഞ്ഞത് 100 രൂപയാണ് ഉയര്‍ന്ന നിരക്ക് പരിധി നിശ്ചയിച്ചിട്ടില്ല
കര്‍ഷകരുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കേരള കര്‍ഷകനിധി ബോര്‍ഡ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്താല്‍ നിരവധി ആനുകൂല്യമാണ് ലഭ്യമാകുന്നത്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കിയ ഏതൊരു വ്യക്തിക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. പക്ഷേ വാര്‍ഷികവരുമാനം അഞ്ച് ലക്ഷത്തില്‍ കവിയാത്ത വ്യക്തികള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കൂ.
പ്രതിമാസ വിഹിതം കുറഞ്ഞത് 100 രൂപയാണ് ഉയര്‍ന്ന നിരക്ക് പരിധി നിശ്ചയിച്ചിട്ടില്ല. നിലവില്‍ ഈ നിയമപ്രകാരം വിളപരിപാലനം, ഉദ്യാന കൃഷി, ഔഷധസസ്യ പരിപാലനം, പച്ചക്കറി വളര്‍ത്തല്‍, അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് എല്ലാം ഈ ആക്ട് പ്രകാരം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍(Pension Benefits) അടക്കം നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍
ചികിത്സാസഹായം
പദ്ധതിയിലെ അംഗങ്ങള്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഇന്‍ഷുറന്‍സ്(life insurance medical insurance) പദ്ധതികളില്‍ അംഗമാകേണ്ടതാണ്. കുടിശ്ശിക ഇല്ലാതെ അംഗത്വം നിലനിര്‍ത്തിപ്പോരുന്ന എല്ലാ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലെ ബോര്‍ഡ് അംഗീകരിക്കുന്ന ആശുപത്രികളിലും ചികിത്സാ കാര്യങ്ങള്‍ക്ക് ഒരു നിശ്ചിത തുക സഹായമായി നല്‍കും.
പ്രസവാനുകൂല്യം
അഞ്ചുവര്‍ഷം എങ്കിലും തുടര്‍ച്ചയായി അംശദായം അടച്ചവര്‍ക്കും, കുടിശ്ശിക ഇല്ലാതെ അംഗത്വം നിലനിര്‍ത്തിപ്പോരുന്ന വനിത അംഗങ്ങള്‍ക്കും പ്രസവാനുകൂല്യം ആയി പരമാവധി രണ്ടുപ്രാവശ്യം ഒരു നിശ്ചിത തുക ലഭ്യമാകും.
വിവാഹ ധനസഹായം
ക്ഷേമനിധിയിലേക്ക് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അംശാദായം അടയ്ക്കുകയും കുടിശ്ശിക കൂടാതെ അംഗത്വം നിലനിര്‍ത്തി വരികയും ചെയ്താല്‍ അംഗങ്ങളുടെ മക്കള്‍ക്ക് വിവാഹത്തിന് ധനസഹായം ഇതുവഴി ലഭ്യമാകും.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍
അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശിക ഇല്ലാതെ 60 വയസ്സ് പൂര്‍ത്തീകരിക്കുകയും ചെയ്ത കര്‍ഷകന് അടച്ച തുകയുടെയും കാലയളവിന്റെയും ആനുപാതികമായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക പ്രതിമാസ പെന്‍ഷന്‍ എന്ന നിലയില്‍ ലഭിക്കും. അംഗം എന്നാണോ 60 വയസ്സ് പൂര്‍ത്തീകരിക്കുന്നത് അതിനു തൊട്ടടുത്ത മാസം മുതല്‍ ഇത് ലഭ്യമാകും.
വിദ്യാഭ്യാസ ധനസഹായം
കുടിശ്ശിക ഇല്ലാതെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം അംശദായം അടക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് പഠിക്കാന്‍ ധനസഹായം അനുവദിക്കും.
മരണാനന്തര ആനുകൂല്യം
മരണാനന്തര ഇന്‍ഷുറന്‍സ് പരിരക്ഷ(Post-mortem insurance cover) ലഭിക്കാന്‍ അര്‍ഹതയുള്ള അംഗം അഞ്ചുവര്‍ഷം തുടര്‍ച്ചയായി നിധിയില്‍ അംശദായം അടച്ച ആളാണെങ്കില്‍ അദ്ദേഹത്തിന്റെ അവകാശികള്‍ക്ക് വരുമാനമോ ആശ്രിതത്വമോ കണക്കിലെടുക്കാതെ ബോര്‍ഡ് തീരുമാനപ്രകാരം മരണാനന്തര ധന സഹായമായി ഒരു തുക ലഭിക്കും.
അവശത ആനുകൂല്യം
രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂര്‍ണവുമായ ശാരീരിക മാനസിക ആവശ്യം മൂലം യാതൊരു ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച് വ്യക്തിക്ക് അവശത ആനുകൂല്യം എന്ന രീതിയില്‍ ഒരു നിശ്ചിത തുക പ്രതിമാസം ലഭ്യമാകും.
ഒറ്റത്തവണ ആനുകൂല്യം
25 വര്‍ഷം മുടക്കം കൂടാതെ അംശദായം അടച്ചു പദ്ധതിയില്‍ തുടര്‍ന്നാല്‍ ആദ്യ പെന്‍ഷന്‍ ഒപ്പം അധികമായി ഒരു തുക ഒറ്റത്തവണയായി ലഭിക്കും.
കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കുവാന്‍ www.kfwfb.kerala.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക്(website link) ഉപയോഗപ്പെടുത്തി ജോയിന്‍ ചെയ്താല്‍ മതി. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കാന്‍ എല്ലാ കര്‍ഷകരും ശ്രമിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.