Sections

അപകടങ്ങൾക്കെതിരെയുള്ള സമഗ്ര പരിരക്ഷയുമായി മണിപാൽസിഗ്‌ന ആക്‌സിഡൻറ് ഷീൽഡ് അവതരിപ്പിച്ചു

Monday, Oct 09, 2023
Reported By Admin
ManipalCigna

കൊച്ചി: ആരോഗ്യ ഇൻഷൂറൻസിനു മാത്രമായുള്ള കമ്പനികളിലൊന്നായ മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷൂറൻസ് മണിപാൽസിഗ്ന ആക്സിഡൻറ് ഷീൽഡ് അവതരിപ്പിച്ചു. ഈ പേഴ്സണൽ ആക്സിഡൻറ് പദ്ധതി പോളിസി ഉടമകൾക്ക് അപകട മരണം, സ്ഥിരമായ പൂർണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം തുടങ്ങിയവയിൽ സമഗ്ര പരിരക്ഷ ലഭ്യമാക്കുന്നതാണ്. കൂടാതെ മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, മറ്റ് സാഹസിക പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഈ പദ്ധതി സമഗ്ര പരിരക്ഷ നൽകും.

മണിപാൽസിഗ്ന ആക്സിഡൻറ് ഷീൽഡ് മൂന്നു വേരിയൻറുകളിലാണ് എത്തുന്നത്. ക്ലാസിക് പ്ലാനാണ് അടിസ്ഥാന പദ്ധതി. അപകട മരണം, സംസ്കാര ചെലവുകൾ, ഭൗതീക ശരീരം എത്തിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയ ക്ലാസിക് പ്ലാനിൽ 10 പരിരക്ഷകൾ കൂടി ഉൾപ്പെടുത്തി മെച്ചപ്പെടുത്താനാകും. അടിസ്ഥാന പദ്ധതിയുടെ നേട്ടങ്ങൾക്കൊപ്പം സ്ഥിരമായ പൂർണ വൈകല്യത്തിനും പരിരക്ഷ നൽകുന്നതാണ് പ്ലസ് പ്ലാൻ വേരിയൻറ്. അപകടത്തെ തുടർന്നുള്ള പൊള്ളലുകൾ, എയർ ആംബുലൻസ് ആനുകൂല്യങ്ങൾ, ഇഎംഐ ഷീൽഡ് തുടങ്ങിയ 10 പരിരക്ഷകൾ കൂടി തെരഞ്ഞെടുക്കാനുമാവും. പ്രോ പ്ലാൻ പദ്ധതിയിൽ സ്ഥിരമായ ഭാഗിക വൈകല്യം കൂടി അടിസ്ഥാന പരിരക്ഷയുടെ ഭാഗമാണ്. സാഹസിക കായിക പരിരക്ഷ, കോമ ആനുകൂല്യങ്ങൾ, എല്ലുകൾ ഒടിയുന്നതുമായി ബന്ധപ്പെട്ട പരിരക്ഷകൾ തുടങ്ങി 12 തെരഞ്ഞെടുക്കാവുന്ന പരിരക്ഷകളും ഇതിലുണ്ട്.

ആരോഗ്യ ഇൻഷൂറൻസ് മേഖലയിലെ വിദഗ്ദ്ധർ എന്ന നിലയിൽ ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പ്രതിബദ്ധതയാണ് പുതിയ പദ്ധതികൾ തയ്യാറാക്കുമ്പോൾ മനസിലുള്ളതെന്ന് മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസൂൺ സിക്ദർ പറഞ്ഞു. വർധിച്ചു വരുന്ന അപകടങ്ങളും ചെലവും മനസിൽ കണ്ടു കൊണ്ട് പോളിസി ഉടമകൾക്ക് 25 കോടി രൂപ വരെ വരുന്ന വിവിധ ഇൻഷൂറൻസ് പരിരക്ഷാ തുകകളിൽ നിന്നു തെരഞ്ഞെടുക്കാൻ മണിപാൽസിഗ്ന ആക്സിഡൻറ് ഷീൽഡ് പോളിസി അവസരം നൽകുന്നു. ഇതോടൊപ്പം തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പരിരക്ഷ തയ്യാറാക്കാനും സാധിക്കും. അപകട മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഉണ്ടായാൽ ഈ പദ്ധതിയിൽ ഇൻഷൂറൻസ് തുകയുടെ 200 ശതമാനം വരെ ആനുകൂല്യം ലഭിക്കും. ഇതിനു പുറമെ ഈ പദ്ധതി പ്രകാരം അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ഒപിഡി ചെലവുകളും നിസാര പരുക്കുകളും ഉൾപ്പെടെയുള്ളവയ്ക്ക് പരിരക്ഷ ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടങ്ങൾ നിസാരമായവ മുതൽ വളരെ ഗുരുതരമായ വരെയുള്ളതാണെന്നു തങ്ങൾ മനസിലാക്കുന്നു എന്നും അതുകൊണ്ടാണ് ഇഎംഐ, വായ്പാ കുടിശിക, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള പരിരക്ഷ കൂടി അപകട മരണമോ വൈകല്യമോ ഉണ്ടായാൽ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിഗതമായി മാറ്റങ്ങൾ വരുത്താനാകുന്നു എന്നതും മികച്ച ക്ലെയിം ആനുകൂല്യങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾക്കായുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരണവും വൈകല്യവും മാത്രമല്ല മണിപാൽ സിഗ്ന ആക്സിഡൻറ് ഷീൽഡിൻറെ പരിരക്ഷയിലുള്ളത്. ഇവയുമായി ബന്ധപ്പെട്ട ആശുപത്രി, അനുബന്ധ ചെലവുകൾ കൂടി ഉൾപ്പെടുത്തിയ സമഗ്രവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ അപകട ഇൻഷൂറൻസ് പദ്ധതിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.