Sections

പുതിയ ആരോഗ്യ ഇൻഷുറൻസ് 'സർവ്വ' അവതരിപ്പിച്ച് മണിപ്പാൽ സിഗ്ന

Saturday, Oct 05, 2024
Reported By Admin
Manipal Cigna Health Insurance Sarv Policy for Comprehensive Health Coverage.

കൊച്ചി: ഏറ്റവും വേഗത്തിൽ വളരുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് 'മണിപ്പാൽ സിഗ്ന സർവ്വ' എന്ന പുതിയൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി അവതരിപ്പിക്കുന്നു. എല്ലാവർക്കും എന്ന് അർഥം വരുന്ന 'സർവ്വ' പോളിസി ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പൂർണ പരിഹാരം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഉപഭോക്തൃ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക് കൂടി ആരോഗ്യ കവറേജ് ലഭ്യമാകുന്നതാണ് പുതിയ പദ്ധതി.

സാംക്രമികം, സാംക്രമികേതരം, ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെ ട്രിപ്പിൾ രോഗ ഭീഷണിക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുകയാണ്. അവഗണിക്കപ്പെട്ടുന്ന ഇടത്തരക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസുകളെ കുറിച്ചുള്ള നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം അല്ലെങ്കിൽ 30-40 കോടി ആളുകൾ ഇടത്തരക്കാരാണ്. ഇവർക്ക് ആരോഗ്യ കാര്യത്തിൽ സാമ്പത്തിക സുരക്ഷയൊന്നുമില്ല. അതുകൊണ്ടു തന്നെ രാജ്യത്തുടനീളം ഈ വിഭാഗത്തിലേക്ക് കടന്നു ചെല്ലാനും വിവിധ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങൾ സാധ്യമാക്കാനുമാണ് മണിപ്പാൽ സിഗ്ന സർവ്വ ആരോഗ്യ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന ആരോഗ്യ ചെലവുകളിൽപ്പെടുന്ന ഇടത്തരം കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് പോകാതെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

ആരോഗ്യ ഇൻഷുറൻസ് എന്നതിനപ്പുറത്തേക്കാണ് തങ്ങളുടെ പ്രതിജ്ഞാബദ്ധതയെന്നും ആരോഗ്യ മേഖലയിൽ എന്നും അവഗണിക്കപ്പെടുന്ന ഇടത്തരക്കാരുമായുള്ള വിടവ് മണിപ്പാൽ സിഗ്ന സർവ്വ പോളിസിയിലൂടെ നികത്തുകയാണെന്നും 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന റെഗുലേറ്ററി അതോറിറ്റിയുടെ വെല്ലുവിളിക്കുള്ള പിന്തുണയാണിതെന്നും മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസുൻ സിക്ദർ പറഞ്ഞു.

മണിപ്പാൽ സിഗ്ന സർവ്വ പ്രഥമം, മണിപ്പാൽ സിഗ്ന സർവ്വ ഉത്തം, മണിപ്പാൽ സിഗ്ന സർവ്വ പരം എന്നീ മൂന്ന് വ്യത്യസ്ത പദ്ധതികളിലാണ് വരുന്നത്.

മണിപ്പാൽസിഗ്ന സർവ്വ പ്രഥമത്തിൽ ഉപഭോക്താക്കൾക്ക് കാൻസർ, ഹൃദയം, സ്ട്രോക്ക്, പ്രധാന അവയവം/അസ്ഥിമജ്ജ മാറ്റിവയ്ക്കൽ എന്നിവയ്ക്കായി 3 കോടി വരെയുള്ള സമഗ്രമായ ഹോസ്പിറ്റലൈസേഷൻ കവറേജ് ലഭിക്കും.

മണിപ്പാൽസിഗ്ന സർവ്വ ഉത്തം ആസ്ത്മ, പ്രമേഹം, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി, ഡിസ്ലിപിഡീമിയ തുടങ്ങിയ മുൻകാല അവസ്ഥകൾക്ക് 'സാരഥി' എന്ന് പേരിട്ടിരിക്കുന്ന 31-ാം ദിവസം മുതൽ പരിരക്ഷ നേടാനുള്ള ഓപ്ഷനോടൊപ്പം നിരവധി ഓപ്ഷണൽ കവറേജുകളുള്ള സമഗ്രവും ഇഷ്ടാനുസൃതമാക്കാവുന്നതുമായ കവറേജ് നൽകുന്നു.

മണിപ്പാൽസിഗ്ന സർവ്വ പരം ക്ലെയിമുകൾ പരിഗണിക്കാതെ തന്നെ ഓരോ വർഷാവസാനത്തിലും ബോണസ് സമാഹരിച്ച് ഉറപ്പായും പ്രതിവർഷം ഇൻഷ്വർ ചെയ്ത തുകയിൽ 100 ശതമാനം വർദ്ധനവ്, പരമാവധി 1000 ശതമാനം (അടിസ്ഥാന തുകയുടെ 10 മടങ്ങ്) ലഭ്യമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.