- Trending Now:
കൊച്ചി: വിദ്യാഭ്യാസവും പരിശീലനവും വഴി ശാക്തീകരണം എന്ന ലക്ഷ്യവുമായി മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കേരളത്തിലെ വിതരണ ശൃംഖല വിപുലീകരിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലുമായി 2025 ഓടെ 10,000 അഡൈ്വസർമാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വ്യക്തികളെ ഹെൽത്ത് ഇൻഷുറൻസ് അഡൈ്വസർമാരാക്കാൻ ശാക്തീകരിക്കുന്ന വിധത്തിൽ പിന്തുണയും വിദ്യാഭ്യാസവും ലക്ഷ്യമിട്ടുള്ള സർട്ടിഫിക്കേഷനാണ് ചീഫ് മാർക്കറ്റിങ് ഓഫിസർ സ്വപ്ന ദേശായി, സൗത്ത് സോണൽ മേധാവി ധർവേഷ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്നത്.
വനിതകളെ ഹെൽത്ത് ഇൻഷുറൻസ് അഡൈ്വസർ എന്ന കരിയറിൽ ഉയർന്നു വരാൻ സഹായിക്കുന്ന വിധത്തിലുള്ള ബോധവൽക്കരണ പരിപാടികൾ നേരത്തെയും സംഘടിപ്പിച്ചിരുന്നു. ഹെൽത്ത് ഇൻഷുറൻസ് അഡൈ്വസർ എന്ന നിലയിൽ തങ്ങളുടെ കരിയർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് മികച്ച സാമ്പത്തിക അവസരങ്ങളാണ് ഈ മേഖല ലഭ്യമാക്കുന്നത്.
ഇൻഷുറൻസ് അവബോധം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വ്യക്തികളെ ഫിനാൻഷ്യൽ അഡൈ്വസർ എന്ന നിലയിൽ പ്രവർത്തിക്കാനാണ് തങ്ങൾ പ്രാപ്തരാക്കുന്നതെന്ന് മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് ചീഫ് മാർക്കറ്റിങ് ഓഫീസർ സപ്ന ദേശായ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.