- Trending Now:
പഴങ്ങളുടെ രാജാവ് മാമ്പഴം ആണെങ്കില്‍ റാണി ആരായിരിക്കും ?.രുചികൊണ്ടും ഭംഗി കൊണ്ടും ഫലങ്ങളുടെ റാണിയായി അറിയപ്പെടുന്നത് മാങ്കോസ്റ്റിന്‍ ആണ്.ഈ മാങ്കോസറ്റീന്‍ പറമ്പിലുണ്ടെങ്കില്‍ വലിയൊരു തുക തന്നെ ആദായമായി പോക്കറ്റിലെത്തും.
വീട്ടുവളപ്പില്‍ എളുപ്പത്തില്‍ കൃഷി ചെയ്യുന്ന ഫലവര്‍ഗ്ഗമാണ് മാങ്കോസ്റ്റിന്‍.ഉഷ്ണമേഖല പ്രദേശങ്ങളില്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നതിനാല്‍ കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഈ സസ്യം അനുയോജ്യമാണ്.
ഒരു വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ തന്നെ എക്കാലവും നല്ല രീതിയില്‍ വിളവെടുപ്പ് സാധ്യമാകും. പുളിരസത്തോടു കൂടിയ മാധുര്യമുള്ള മങ്കോസ്റ്റിന്‍ പഴത്തിന് വിപണിയില്‍ എന്നും ആവശ്യക്കാരാണ്. വിപണിയില്‍ ലഭ്യമാകുന്ന ഈ സ്വീകാര്യതയാണ് മങ്കോസ്റ്റിന്‍ കൃഷിരീതിക്ക് പ്രിയം ഏറുന്നത്.
വിത്ത് മുളപ്പിച്ചോ, ഗ്രാഫ്റ്റ് അല്ലെങ്കില്‍ ബഡ്ഡ് ചെയ്ത തൈകളോ കൃഷി ചെയ്യുവാന്‍ തെരഞ്ഞെടുക്കാം. 24 മീറ്റര്‍ വരെ ഉയരത്തില്‍ ഇവ വളരുന്നു. ഫെബ്രുവരി മാസത്തോടെ മങ്കോസ്റ്റിന്‍ ചെടികള്‍ നന്നായി പൂവിടുകയും, മൂന്നു മാസം കൊണ്ട് മൂപ്പ് എത്തുകയും ചെയ്യുന്നു. പ്രധാനമായും ഇതിന്റെ വിളവെടുപ്പു നടത്തുന്നത് ജൂണ്‍- ജൂലൈ മാസങ്ങളിലാണ്.
വിത്ത് മുളപ്പിച്ച് ചെടികള്‍ നട്ടു പിടിപ്പിച്ചാല്‍ നല്ല വിളവു കിട്ടുവാന്‍ ആറു വര്‍ഷം കുറഞ്ഞത് വേണ്ടിവരും. എന്നാല്‍ മികച്ച നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന ബഡ് തൈകളില്‍ നിന്ന് വിളവ് ലഭിക്കാന്‍ നാലുവര്‍ഷം മാത്രം മതിയാകും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മരത്തില്‍ നിന്ന് ഏകദേശം 1000 മുതല്‍ 2000 വരെ കായ്കള്‍ ലഭ്യമാകും.
മങ്കോസ്റ്റിന്‍ തൈകള്‍ക്ക് മൂപ്പ് എത്തുമ്പോള്‍ പര്‍പ്പിള്‍ നിറമാണ് കൈവരുന്നത്. മൂപ്പ് എത്തുമ്പോള്‍ മരത്തില്‍നിന്ന് പറിച്ച് വാഴക്കച്ചി കൊണ്ട് മൂടിയിട്ട് പഴിപ്പിക്കുന്നതാണ് നല്ലത്. മികച്ച നഴ്‌സറികളില്‍ നിന്നും ബഡ് തൈകള്‍ വാങ്ങുമ്പോള്‍ ഏകദേശം ഇവയ്ക്ക് പ്രായം രണ്ടുമാസം ആയിരിക്കും. ഈ തൈകള്‍ 9 മീറ്റര്‍ അകലത്തില്‍ 90*90*90 സെന്റീമീറ്റര്‍ വലുപ്പത്തില്‍ കുഴികളെടുത്ത് 10 കിലോ ജൈവവളം ചേര്‍ത്ത് നടാവുന്നതാണ്. ഒരേക്കറില്‍ 50 മരങ്ങള്‍ വരെ നട്ടു പിടിപ്പിക്കാം.
പുഴയോരം കേന്ദ്രീകരിച്ച് തോട്ടങ്ങള്‍ തയ്യാറാക്കിയാല്‍ നല്ല വിളവ് ലഭിക്കും. ചില വൃക്ഷങ്ങള്‍ നൂറു വര്‍ഷത്തിലേറെ നില്‍ക്കുകയും ചെയ്യും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നത് പത്തനംതിട്ട ജില്ലയില്‍ റാന്നി, കോന്നി, ചെറുകോല്‍ തുടങ്ങിയ സ്ഥലങ്ങളിലും, തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിയുടെ പരിസരപ്രദേശങ്ങളിലുമാണ്.കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് വിപണിയില്‍ മാങ്കോസ്റ്റിന്റെ വില.ചില അവസരങ്ങളില്‍ ഇത് 500 രൂപയ്ക്കും മുകളിലെത്താറുണ്ട്.വിളവ് സ്വന്തമായെടുക്കാതെ പതിച്ചു നല്‍കി പണം നേടുന്നതാണ് മികച്ച വഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.