- Trending Now:
കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ഏർപ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാർഡ് തുടർച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോർ കരസ്ഥമാക്കി. വൻകിട ഭക്ഷ്യോത്പാദക വിഭാഗത്തിൽ ഭക്ഷ്യസുരക്ഷയിൽ കർശനമായ പ്രതിബദ്ധതയ്ക്കാണ് ബഹുമതി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ജി. കമലവർധന റാവുവിൽ നിന്ന് മാൻ കാൻകോർ പ്രൊഡക്ഷൻ വിഭാഗം അസോസിയേറ്റ് ഹെഡ് ജയമോഹനൻ സി അവാർഡ് ഏറ്റുവാങ്ങി.
ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് വെർച്വലായി നടന്ന അവാർഡിനായുള്ള മൂല്യനിർണയത്തിൽ പങ്കെടുത്തത്. തുടർച്ചയായ മൂന്നാം തവണയും സിഐഐയുടെ ഭക്ഷ്യസുരക്ഷാ അവാർഡ് നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് മാൻ കാൻകോർ സിഇഒയും ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു. ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.