Sections

മണപ്പുറം ഓഹരികള്‍ക്ക് തിരിച്ചടി സാധ്യത

Wednesday, Apr 20, 2022
Reported By MANU KILIMANOOR
MANAPPURAM FINANCE

ആര്‍ ബി ഐ മണപ്പുറത്തിന് എതിരെ പിഴചുമത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഓഹരി ഉടമകള്‍ക്ക് തിരിച്ചടി സാധ്യത വര്‍ധിച്ചിരിക്കുകയാണ്

കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാന്‍സ് . ഓഹരിവിപണിയിലും മണപ്പുറം അവരുടേതായ സ്ഥാനം വഹിക്കുന്നു. മണപ്പുറത്തിന് പക്ഷേ ഈ വര്‍ഷം അത്ര നല്ലതല്ല. ഈ വര്‍ഷം ഇതുവരെ ഓഹരിവിപണിയില്‍ ഉണ്ടായ നഷ്ടം 26.62% ആണ്. ആറുമാസത്തേക്ക് ഇത് കണക്കാക്കുമ്പോള്‍ ഇത് 38.5 ശതമാനമായി ഉയരും. 52 ആഴ്ചകളില്‍ മുത്തൂറ്റ് ഏറ്റവുമുയര്‍ന്ന ഓഹരി 224.50 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 109 രൂപയുമാണ്. മണപ്പുറം നിലവില്‍ 2.44 ഓഹരി മൂല്യം നല്‍കുന്ന കമ്പനിയാണ്.

ആര്‍ ബി ഐ മണപ്പുറത്തിന് എതിരെ പിഴചുമത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഓഹരി ഉടമകള്‍ക്ക് തിരിച്ചടി സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കെവൈസി പ്രീപെയ്ഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ മാനദണ്ഡം പാലിക്കാത്തതിനാലാണ് ആര്‍ബിഐ 17.63 ലക്ഷം പിഴ ചുമത്തി ഇരിക്കുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലല്ല ആര്‍ ബി ഐ ശിക്ഷ വിധിച്ചിരിക്കുന്നത് അതിനാല്‍തന്നെ നിക്ഷേപകര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ല എന്നാണ് മണപ്പുറം ഡയറക്ടറേറ്റ് അറിയിക്കുന്നത്. എന്നിരുന്നാലും ഷെയര്‍മാര്‍ക്കറ്റില്‍ മണപ്പുറത്തിന്റെ ഓഹരി  താഴാന്‍ ഇത് ഇടയാക്കും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധന്‍മാര്‍ നിരീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.