Sections

പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമെ നാം സംരക്ഷിതരാകൂ; മമ്മൂട്ടി

Sunday, Jun 05, 2022
Reported By admin
mamooty

ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈ നട്ട് മമ്മൂട്ടി നിര്‍വഹിച്ചു

 

പരിസ്ഥിതി ദിനത്തില്‍ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി. പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈ നട്ട്  മമ്മൂട്ടി നിര്‍വഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിലൂട മാത്രമെ നാം സംരക്ഷിതരാകൂവെന്ന് നടന്‍ മമ്മൂട്ടിയും പറഞ്ഞു. പരിസ്ഥിതിയെ വീണ്ടെടുക്കാനുള്ള മഹാസംരംഭത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു കോടി ഫല വൃക്ഷത്തൈ നടുക എന്നത് മഹത്തായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാവരും കൃഷിയെ ആശ്രയിക്കുന്നവരായതിനാല്‍  ആദ്യത്തെ തൈ നടേണ്ടത് ഓരോരുത്തരുടെയും മനസിലാണെന്നും അത് മണ്ണില്‍ യാഥാര്‍ഥ്യമാക്കണമെന്നും കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗൗരവമായ ഇടപെടലാണ്  ഈ പദ്ധതിയെന്നും മന്ത്രി  പറഞ്ഞു.   

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനായ എം ആര്‍ ശശിയെ മന്ത്രി പി പ്രസാദ് ചടങ്ങില്‍ ആദരിച്ചു. സ്റ്റേറ്റ് സീഡ് ഫാം സീനിയര്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ലിസിമോള്‍ ജെ വടക്കൂട്ട് എഴുതിയ ഹെല്‍ത്തി റൈസ് തോട്ട് എക്കളോജിക്കല്‍ എന്‍ജിനീറിങ് പ്രാക്ടീസസ് ഇന്‍ ഇന്റെഗ്രേറ്റഡ് ഫാമിങ് സിസ്റ്റം എന്ന പുസ്തകം  മമ്മൂട്ടി  പ്രകാശനം ചെയ്തു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.