- Trending Now:
'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്ന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രീയ മാലിന്യ സംസ്കരണ മെഗാ ഡ്രൈവിൽ കളക്ട്രേറ്റിലെ ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിയുടെ സഹകരണത്തോടെ ശേഖരിച്ചു. വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന മൂന്ന് ലോഡ് മാലിന്യങ്ങളാണ് ഓഫീസുകളിൽ നിന്നും ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ലാൽകുമാറിന്റെ നേതൃത്വത്തിൽ ക്ളീൻ കേരള കമ്പനിക്ക് കൈമാറിയത്. ജില്ലാ കളക്ടർ ഷീബാ ജോർജ് മാലിന്യങ്ങളുമായി പോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്ന് (ജൂൺ1) സംഘടിപ്പിക്കുന്ന മെഗാ ശുചീകരണ യജ്ഞത്തിൽ ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷനും മറ്റു താലൂക്ക് തല സിവിൽ സ്റ്റേഷനുകളും ഉൾപ്പെടെ ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും വൃത്തിയാക്കി അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാക്കും. മെഗാ ശുചീകരണ യജ്ഞത്തിൽ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, യുവജന ക്ലബ്ബുകൾ, എൻ.എസ്.എസ്, എസ്.പി.സി വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തമുണ്ടാവും. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓഫീസുകൾക്ക് പുറമെ പൊതു ഇടങ്ങളും ജില്ലയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ശുചീകരിക്കും.
മാലിന്യമുക്തം നവകേരളം കാമ്പയ്ന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളുമായി പോകുന്ന വാഹനം ജില്ലാ കളക്ടർ ഷീബാ ജോർജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു
ജൂൺ 2 നു ജില്ലയുടെ പ്രധാന കേന്ദ്രങ്ങളായ ചെറുതോണി, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, മൂന്നാർ, കുമളി തൊടുപുഴ എന്നിവിടങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ സന്ദേശ റാലികളും ഫ്ളാഷ്മോബ്, തെരുവ് നാടകം, നാടൻ പാട്ട് തുങ്ങിയ ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളോടെ പൊതുസമ്മേളനവും സംഘടിപ്പിക്കും. ശുചിത്വ റാലിയിലും തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിലും ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ഉദ്യോഗസ്ഥർ, എൻ. എസ്. എസ്., എസ്.പി.സി. വിദ്യാർഥികൾ, യുവജന സംഘടനകൾ, ഹരിത കർമ്മസേന തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.