മലയാളികൾക്ക് സമ്പാദ്യം എന്നു പറയുന്നത് ചിട്ടിയാണല്ലോ. എന്നാൽ ചിട്ടി ഒരു മികച്ച സമ്പാദ്യ പദ്ധതിയാണോയെന്ന് സൂക്ഷ്മമായി നോക്കിക്കഴിഞ്ഞാൽ, ഇത് നല്ല ഒരു സമ്പാദ്യ പദ്ധതിയല്ല എന്ന് മനസ്സിലാകും. പൊതുവേ എല്ലാരും കെഎസ്എഫ്ഇയിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും ചിട്ടികെട്ടി അത് പിടിച്ചെടുത്ത് നിങ്ങളുടെ ആവശ്യങ്ങൾ നടത്തുക എന്ന രീതിയാണ് പൊതുവേ ഉള്ളത്. പക്ഷേ ഈ രീതി മലയാളികളുടെ മികച്ച ഒരു സമ്പാദ്യ രീതിയെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. സമ്പാദ്യ ശീലത്തെ കുറിച്ച് ഗഹനമായ ഒരു ചിന്തയോ രീതിയോ മലയാളികൾക്കില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇന്ന് അത് അല്പം മാറി വരുന്നു എന്നത് നല്ല പ്രവണതയാണ്. മികച്ച സാമ്പത്തിക പദ്ധതികളും ആസൂത്രണവും ഏതൊരു ഫാമിലിക്കും വ്യക്തിക്കും അത്യാവശ്യമാണ്. പല ആളുകളും ജോലി കിട്ടി വിവാഹം കഴിക്കുന്നു അതിനുശേഷം കാറും വീടും ഒക്കെ ലോണെടുത്ത് കൊണ്ട് ഉണ്ടാക്കുകയും അവസാനം ബാങ്കിന് പലിശ കൊടുക്കുവാൻ വേണ്ടി ജീവിക്കുന്ന ഒരു അവസ്ഥയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ ഇൻവെസ്റ്റ്മെന്റ് ഭാവിയിൽ എങ്ങനെ വേണമെന്ന് മനസ്സിലാക്കി ആ നിലവാരത്തിൽ ചെയ്തു കഴിഞ്ഞാൽ വളരെ മനോഹരമായി ജീവിക്കാൻ കഴിയും. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- വീടും കാറും വളരെ പ്രധാനപ്പെട്ട ഒരു വസ്തുവല്ല. പല ആളുകളും അവരുടെ സ്റ്റാറ്റസിന്റെ അളവ് കോലായി കരുതപ്പെടുന്നത് വലിയ വീടും വലിയ കാറുമാണ്. ഇതൊക്കെ വേണ്ട എന്നല്ല പറയുന്നതിന്റെ അർത്ഥം ഇതൊക്കെ ആവശ്യത്തിനു മതി അനാവശ്യമായി ഇവയ്ക്ക് പൈസ കളയേണ്ട കാര്യമില്ല എന്നതാണ്. സാമ്പത്തിക സമൃദ്ധിയാണ് ഏറ്റവും അത്യാവശ്യം ആയിട്ട് വേണ്ടത്. അത് പുറമേ മറ്റുള്ളവർക്ക് കാണാൻ വേണ്ടിയല്ല നിങ്ങൾക്ക് സ്വയം ഒരു കോൺഫിഡൻസ് കിട്ടാൻ വേണ്ടിയിട്ടും സാമ്പത്തിക രംഗം സ്ട്രോങ്ങ് ആക്കാൻ വേണ്ടിയുമാണ്.
- ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് ചിട്ടിക്കുവേണ്ടി മാത്രമല്ല പല നല്ല നിക്ഷേപ പദ്ധതികളും ഇന്നുണ്ട്. പോസ്റ്റ് ഓഫീസിൽ പല സ്കീമുകളും ഉണ്ട് അത് വളരെ സുരക്ഷിതമായ നിക്ഷേപമാണ്. പല ബാങ്കുകളിലും ഇത്തരത്തിലുള്ള നിക്ഷേപ പദ്ധതികളുണ്ട്. ഷെയർ എടുക്കുക എന്ന് പറയുന്നത് മറ്റൊരു നിക്ഷേപ പദ്ധതിയാണ്. ഏറ്റവും മികച്ച കമ്പനികളുടെ ഷെയർ എടുക്കാൻ വേണ്ടി ശ്രമിക്കുക. അതിനുവേണ്ടി 20 ശതമാനത്തിൽ താഴെ പൈസ ചിലവാക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ട. അതിനെക്കുറിച്ച് ചെറിയ ഒരു പഠനം നടത്തിയതിനുശേഷമാണ് ചെയ്യേണ്ടത് എന്ന് മാത്രം.
- കുറച്ച് റിസ്ക് എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ മ്യൂച്ചൽ ഫണ്ടുകൾ ഇന്ന് ധാരാളമായി ഉണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ മ്യൂച്ചൽ ഫണ്ടുകൾക്ക് 20% വർദ്ധനവ് ഓരോ വർഷവും ഉണ്ടാവുന്നുണ്ട്. ഇതൊക്കെ നല്ല ഒരു അഡൈ്വസിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് ചെയ്യേണ്ടത്.
- ചെറിയ അസറ്റുകൾ വാങ്ങുക. റോഡ് സൈഡ് ഉള്ള വസ്തു വകകളോ അല്ലെങ്കിൽ ബോണ്ടുകളോ ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തിവയ്ക്കുന്നത് നല്ലതാണ്. ഇത് ഭാവിയിലേക്ക് വളരെ ഗുണം ചെയ്യുന്നവയാണ്.
- ഏത് ഇൻവെസ്റ്റ്മെന്റ് നടത്തിയാലും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ചികിത്സയ്ക്ക് വേണ്ടിയും ആരോഗ്യപരമായിട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി ഫണ്ട് മാറ്റിവയ്ക്കുന്നത് ഇൻഷുറൻസ് പോലുള്ളവയിൽ കുറച്ച് എമൗണ്ട് മാറ്റിവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത്. ചെറുപ്പകാലത്ത് നിങ്ങൾക്ക് ആരോഗ്യമുണ്ടായിരിക്കും അത് കണ്ടിട്ട് ഭാവിയിൽ ഇതേ ആരോഗ്യം നിങ്ങൾക്കുണ്ടാകണമെന്നില്ല. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ശരീരത്തിന്റെ സ്ഥിതി മാറാം. അതുകൊണ്ട് കുറച്ചു തുക ആരോഗ്യത്തിന് വേണ്ടി മാറ്റിവയ്ക്കാം. 10 വർഷം ഒരു ലക്ഷം രൂപ വച്ച് നിക്ഷേപിച്ചു കഴിഞ്ഞാൽ 50 ലക്ഷത്തിനു മുകളിൽ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതികൾ വരെ ഇന്നുണ്ട്. അതിന്റെ സുതാര്യത മനസ്സിലാക്കിയതിനു ശേഷം വേണം ഇത് ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ക്രിട്ടിക്കൽ ബെനിഫിറ്റ് സ്കീമുകളിലേക്ക് നിക്ഷേപിക്കുന്നതിൽ യാതൊരു തെറ്റുമില്ല.
- ഈ പറഞ്ഞ നിക്ഷേപങ്ങളൊക്കെ ചാടിക്കയറി ചെയ്യണമെന്നുള്ളതല്ല അതിനെക്കുറിച്ച് നന്നായി പഠിച്ചു കൊണ്ട് വേണം ചെയ്യേണ്ടത്. 20 വയസ്സ് മുതൽ തന്നെ സമ്പാദ്യ പദ്ധതികളെ കുറിച്ചുള്ള ചിന്ത ആരംഭിക്കേണ്ടതാണ്. കുട്ടികൾക്ക് സമ്പാദ്യം ശീലം രക്ഷകർത്താക്കൾ പറഞ്ഞുകൊടുക്കുക തന്നെ വേണം. 20 വയസ്സ് കഴിഞ്ഞു എന്നത് ഓർത്തു വിഷമിക്കേണ്ട കാര്യമില്ല ഏതൊരു പ്രായത്തിലും ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ്. മ്യൂച്ചൽ ഫണ്ടിൽ 5000 രൂപ വച്ച് 5 വർഷം നിക്ഷേപിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്ന തുക മിനിമം അഞ്ച് ലക്ഷത്തിന് മുകളിലാണ്. എന്നാൽ ചിട്ടിയിൽ ചേർന്ന് കഴിഞ്ഞാൽ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ മാത്രമാണ്. ഏറ്റവും ലാഭകരമായ ഇൻവെസ്റ്റ്മെന്റ് ആണ് മ്യൂച്ചൽ ഫണ്ട് പോലുള്ളവ. വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഈ കാര്യങ്ങളൊക്കെ ഗഗനമായ ഒരു പഠനത്തിന് ശേഷം മാത്രമാണ് ചെയ്യേണ്ടത് ധാരാളം പറ്റിപ്പുകൾ ഇന്ന് ഈ മേഖലകളിൽ നടക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളിൽ നിന്നും ഷെയർ എടുക്കുന്നത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന് അനുയോജ്യമായ ധാരാളം ദേശീയ ഇൻവെസ്റ്റ്മെന്റുകൾ ഉണ്ട് ഉദാഹരണമായി എൽഐസി പോലുള്ള സർക്കാരിന്റെ കീഴിൽ വരുന്ന നിരവധി നിക്ഷേപങ്ങൾ ഉണ്ട്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഓവർ തിങ്കിംഗ്: കാരണം, പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.