Sections

മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 27ന് തൊഴിൽ മേള

Tuesday, Feb 25, 2025
Reported By Admin
Malappuram Employment Exchange Job Fair on February 27 – 200+ Vacancies

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കും. നാലോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഡ്രൈവർ, സോഫ്റ്റ്വെയർ ഡവലപ്പർ, കരിയർഅഡ്വൈസർ, പൈതൺ ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, അക്കൗണ്ടന്റ്, ടെലി കോളർ എന്നീ തസ്തികകളടക്കം 200 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. പങ്കെടുക്കുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.