Sections

കുടംപുളി ശേഖരിക്കാന്‍ വഴിയുണ്ടോ എന്നാല്‍ അതൊരു വരുമാനമാര്‍ഗ്ഗം തന്നെയാകും

Saturday, Feb 26, 2022
Reported By admin
business

മീന്‍കറിയും മറ്റും ഉണ്ടാക്കാന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നമാണ് കുടംപുളി

 


വീട്ടമ്മമാര്‍ക്കു പോലും ചെയ്യാവുന്നതും ലാഭകരവുമായ ഒരു ഉല്‍പ്പന്നമാണ് പുളി അഥവാ കുടംപുളി.ഇത് വഴി കുറച്ചു വരുമാനം നിങ്ങള്‍ക്കും ഉണ്ടാക്കാം.ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്താണെന്നു വെച്ചാല്‍ വലിയ മെഷിനറികളുടെ സഹായമോ ഉയര്‍ന്ന മുതല്‍ മുടക്കോ സങ്കീര്‍ണ്ണമായ നിര്‍മ്മാണ പ്രക്രിയയോ ഒന്നും ആവശ്യമില്ലാത്ത ഈ ഭക്ഷ്യ ഉല്‍പ്പന്നത്തിന് നല്ല വിപണിയും ഉയര്‍ന്ന ലാഭവും ലഭിക്കുകയും ചെയ്യും.

മീന്‍കറിയും മറ്റും ഉണ്ടാക്കാന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നമാണ് കുടംപുളി. എന്നാല്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കുടംപുളി പൂര്‍ണ്ണമായും സംസ്‌കരിക്കപ്പെടാതെ പാഴായിപ്പോകുന്ന അവസ്ഥയാണ് ഉള്ളത്. കുടംപുളി ശേഖരിച്ച് സംസ്‌കരിച്ച് വില്‍ക്കുന്നത് അനായാസം ചെയ്യാവുന്ന ഒരു ലാഭകരമായ ബിസിനസ് ആണ്. 

സംസ്‌കരണരീതി 

മൂപ്പെത്തിയ കുടംപുളി പ്രാദേശികമായി സംഭരിച്ച് അതില്‍ ഉപ്പ് പുരട്ടി ഉണക്കി 100, 250, 500 ഗ്രാം പായ്ക്കുകളിലും ഒരു കിലോഗ്രാം പായ്ക്കിലും നിറച്ച് ലേബല്‍ ഒട്ടിച്ച് വില്‍പ്പന നടത്താന്‍ കഴിയും.  

മുതല്‍മുടക്ക്

വെയിംഗ് മെഷീന്‍, സീലിംഗ് മെഷീന്‍, കൈകാര്യം ചെയ്യാനും പ്രോസസ് ചെയ്യാനുമുള്ള പാത്രങ്ങള്‍, തുടങ്ങിയവ ഈ സംരംഭം തുടങ്ങാന്‍ ആവശ്യമാണ്. ഇവയ്ക്ക് എല്ലാം കൂടി പതിനയ്യായിരം രൂപ ആവശ്യമായി വരും. ആവശ്യമെങ്കില്‍ കുടംപുളി ഉണക്കാനായി അന്‍പതിനായിരം രൂപ അധികം മുടക്കി ഒരു ഡ്രയര്‍ വാങ്ങാം. 

വരുമാനം 

കുടംപുളിയുടെ സംസ്‌കരണവും വില്‍പ്പനയും 30 മുതല്‍ 35 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു മേഖലയാണ്. നല്ല നിലയില്‍ കുടംപുളി സംസ്‌കരിച്ച് വില്‍പ്പന നടത്തിയാല്‍ ഒന്നരലക്ഷം രൂപയുടെ വില്‍പ്പനയും 40,000 രൂപ വരുമാനവും നേടാം. 

പച്ചക്കറി പലചരക്ക് കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, തുടങ്ങി വിപുലമായ വിപണി ലഭിക്കും. വൃത്തിയുള്ള പാക്കിങ്ങില്‍ ബ്രാന്‍ഡ് നയിമോടുകൂടി വിപണനം നടത്തുക. മെഷിനറികളുടെ വിലയുടെ ഒരു നിശ്ചിത ശതമാനം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും സബ്‌സിഡി കിട്ടാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.