Sections

കേരള ബിസിനസ് ക്വിസ് ലീഗിന് യുഎൽ സൈബർ പാർക്കിൽ ആവേശോജ്ജ്വല തുടക്കം

Thursday, Nov 28, 2024
Reported By Admin
Winners of Malabar League Business Quiz receiving awards in Kozhikode.

കോഴിക്കോട് : ഇൻറർനാഷണൽ ക്വിസിങ് അസോസിയേഷൻ (എഷ്യ), കേരള ഐടി വകുപ്പ്, ഗവ. സൈബർ പാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് യുഎൽ പാർക്കിൽ സംഘടിപ്പിച്ച മലബാർ ലീഗ് ഓഫ് ശ്രീ ഗോകുലം കേരള ബിസിനസ് ക്വിസ് ലീഗിൽ 20000 രൂപയുടെ ഒന്നാം സമ്മാനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോ. ദയാൽ നാരായൺ, ഡോ. അർജുൻ എ എന്നിവർ അർഹരായി.

അമ്പതിലധികം കമ്പനികൾ പങ്കെടുത്ത പരിപാടി കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ കേരളത്തിൻറെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസാണ് പരിപാടി നയിച്ചത്.

ഇന്ത്യ പോസ്റ്റിനെ പ്രതിനിധീകരിച്ച അൻഷാദ് ടി എം, മൻസൂർ ടി പി എന്നിവർ രണ്ടാം സ്ഥാനത്തിനും പതിനായിരം രൂപ ക്യാഷ് പ്രൈസിനും അർഹരായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അരുൺ എം എ, ജിതിൻ പ്രകാശ്, സാൻഡ്ബോക്സിൻറെ റംഷീദ് കെ, ഫർഹാൻ അഹമ്മദ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.

ഐക്യൂഎ കോഴിക്കോട് കോർഡിനേറ്റർ വസന്ത് കിഷോർ, ശ്രീ ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ പി കെ മനോഹരൻ, ബൈജു എം കെ, ജെയിംസ് ലാസർ എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

മലബാർ ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി നിത്യാനന്ദ കാമത്ത്, സിറ്റി 2.0 ചെയർമാൻ അജയൻ കെ എ, ഗവ. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ, ശ്രീ ഗോകുലം മാനേജിങ് ഡയറക്ടർ ബൈജു എം കെ, കാത്തലിക്ക് സിറിയൻ ബാങ്ക് ക്ലസ്റ്റർ മേധാവി വരുൺ ചന്ദ്രൻ, യു എൽ സൈബർ പാർക്ക് മാർക്കറ്റിംഗ് മാനേജർ സനീഷ് സി കെ, ബാങ്ക്മെൻസ് ക്ലബിൽ നിന്നുളള ജെയിംസ് ലാസർ എന്നിവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.