- Trending Now:
സാധാരണ ഒരാളിനെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന പ്രമോട്ടർ ആക്കി മാറ്റുക എന്നതാണ് ഒരു സെയിൽസ്മാന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ് എന്ന് പറയുന്നത്. സാധാരണ ഒരാളിന് നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാൻ കഴിയുന്ന ഒരാളായി മാറുക എന്നതാണ്.
സാധാരണ ഒരാളിനെ ഇല്ലെങ്കിൽ നിങ്ങളുടെ പ്രൊഡക്ട് വാങ്ങാൻ സാധ്യയുണ്ടെന്ന് സംശയമുള്ള ഒരാളിനെ കിട്ടിയാൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് അയാളെ നിങ്ങളുടെ പ്രോസ്പെക്ട് ആക്കുക അല്ലെങ്കിൽ സാധ്യതയുള്ള ഒരാൾ ആക്കുക എന്നതാണ്. അടുത്ത് ചെയ്യേണ്ടത് ഉപഭോക്താവായി മാറ്റുക എന്നതാണ്. അടുത്ത സ്റ്റെപ്പ് നിങ്ങളെക്കുറിച്ച് നല്ലത് പറയുന്ന ഒരു ക്ലൈന്റ് ആക്കി മാറ്റുക എന്നതാണ്.
അടുത്ത് ചെയ്യേണ്ടത് ആ ക്ലൈന്റിനെ നമുക്ക് വേണ്ടി മറ്റുള്ളവരോട് സംസാരിക്കുന്ന അഡ്വക്കേറ്റ് ക്ലയന്റ് ആക്കി മാറ്റുക എന്നതാണ്. അതിനുശേഷം നിങ്ങളുടെ പാർട്ണറിന് തുല്യമായ ഒരാൾ ആക്കി മാറ്റുക. സാധനങ്ങൾ വിറ്റ് തരാൻ വേണ്ടി നിങ്ങളെ സഹായിക്കുക, ഉപഭോക്താക്കളെ നിങ്ങളുടെ അടുത്തേക്ക് പറഞ്ഞു വിടുക, സെയിൽസ് നടത്താൻ വേണ്ടി സഹായിക്കുക ഇങ്ങനെ മാറ്റുക.
അതിനുശേഷം അയാളെ നിങ്ങളുടെ പ്രമോട്ടർ ആക്കി മാറ്റുക. വിവിധ സ്ഥലങ്ങളിൽ പോയി നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരാൾ ആക്കി മാറ്റാൻ കഴിഞ്ഞാൽ നിങ്ങളെ ഏറ്റവും മികച്ച സെയിൽസ്മാനാണെന്നു പറയാം. ഒരു സാധാരണ കസ്റ്റമർനെ നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കുന്ന ഒരു പ്രമോട്ടർ ആക്കി മാറ്റാൻ കഴിഞ്ഞാൽ അവിടെയാണ് നിങ്ങൾ സെയിൽസ്മാൻ എന്ന രീതിയിൽ വിജയിക്കുന്നത്. അങ്ങനെയുള്ള സെയിൽസ്മാൻ പറയുന്നത് അനുസരിക്കാൻ കമ്പനികൾ തയ്യാറാകും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.