Sections

ഒരൊറ്റ കൃഷിയിലൂടെ നിരവധി മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ലാഭം നേടാം 

Sunday, Oct 16, 2022
Reported By admin
crop

കര്‍ഷകന് നല്ല വരുമാനവും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള അവസരവും ലഭിക്കുന്നു


കേരളത്തിലെ പ്രധാന കാര്‍ഷിക വിളയാണ് വാഴ. വാഴപ്പഴം, വാഴയില, തണ്ട് എന്നിവയ്ക്ക് കേരളത്തിന്റെ സംസ്‌കാരവുമായും, വാഴ കൃഷിയ്ക്ക് കാലാവസ്ഥയുമായും സവിശേഷമായ ബന്ധമുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയാണ് വാഴയുടെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശത്തെയും പ്രധാന കാര്‍ഷിക വിളയാണ് വാഴ. വാഴപ്പഴത്തില്‍ ജീവകം എ, ജീവകം ബി, ജീവകം സി, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു. വാഴയിലയില്‍ സദ്യ കഴിയ്ക്കുമ്പോഴുള്ള രുചി മറ്റൊന്നിനുമില്ല. വാഴക്കൂമ്പും വാഴപ്പിണ്ടിയും കൊണ്ട് ഉണ്ടാക്കുന്ന തോരന്‍ നമ്മുടെ വീടുകളില്‍ സാധാരണമാണ്. ഒരു വാഴപ്പഴത്തില്‍ 75 ശതമാനം വെള്ളത്തിന്റെ അംശമുണ്ട്. 

പാളയംകോടന്‍, കദളി, ഏത്തന്‍, ഞാലിപ്പൂവന്‍, പച്ചച്ചിങ്ങന്‍ മുതലായവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം വാഴകള്‍. അരിയും ഗോതമ്പും ഉരുളക്കിഴങ്ങും കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും മൂല്യമുള്ളത് വാഴപ്പഴത്തിനാണ്. പഴം, പഴത്തിന്റെ തൊലി, തണ്ട്, ഇല തുടങ്ങി വാഴയുടെ എല്ലാ ഭാഗങ്ങളും വിവിധങ്ങളായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുകൊണ്ട് കര്‍ഷകന് നല്ല വരുമാനവും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള അവസരവും ലഭിക്കുന്നു. വാഴക്കൂമ്പ് അച്ചാര്‍, വാഴക്കായ് അച്ചാര്‍ എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.

വാഴയുടെ വിവിധ ഭാഗങ്ങള്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിചയപ്പെടാം
1. വാഴപ്പഴം - റെഡി ടു സെര്‍വ്

ചേരുവകള്‍: വാഴപ്പഴ പള്‍പ്പ് - ഒരു ലിറ്റര്‍, പഞ്ചസാര - ഒന്നേകാല്‍ കിലോ, വെള്ളം - 7 ലിറ്റര്‍, സിട്രിക് ആസിഡ് - 20 ഗ്രാം, കെഎംഎസ് - 0.75 ഗ്രാം.

തയ്യാറാക്കുന്ന വിധം: വാഴപ്പഴം മിക്‌സിയില്‍ അരച്ചെടുക്കുക. ശേഷം 7 ലിറ്റര്‍ വെള്ളം ഒന്നേമുക്കാല്‍ കിലോ പഞ്ചസാരയില്‍ സിട്രിക് ആസിഡും കെഎംഎസും ചേര്‍ത്ത് പാനിയാക്കുക. പാനി തണുത്ത ശേഷം വാഴപ്പഴ പള്‍പ്പ് ചേര്‍ത്ത് നല്ല രീതിയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാം.

2. വാഴപ്പഴ സ്‌ക്വാഷ്

ചേരുവകള്‍: വാഴപ്പഴ പള്‍പ്പ് - ഒരു ലിറ്റര്‍, പഞ്ചസാര - ഒരു കിലോ, വെള്ളം - ഒരു ലിറ്റര്‍, സിട്രിക് ആസിഡ് - 15 ഗ്രാം, കെഎംഎസ് - 20 ഗ്രാം.

തയ്യാറാക്കുന്ന വിധം: ഒരു ലിറ്റര്‍ വെള്ളത്തില്‍ പഞ്ചസാര, സിട്രിക് ആസിഡ്, കെഎംഎസ് ചേര്‍ത്ത് പാനിയാക്കുക. പാനി തണുത്ത ശേഷം അരച്ചു വച്ചിരിക്കുന്ന വാഴപ്പഴ പള്‍പ്പ് പാനിയില്‍ ചേര്‍ക്കുക. ഓരോരുത്തരുടെയും മധുരം അനുസരിച്ച് വെള്ളം ചേര്‍ത്ത് സ്‌ക്വാഷാക്കി ഉപയോഗിക്കാം.

3. വാഴപ്പഴ ജാം

ചേരുവകള്‍: വാഴപ്പഴ പള്‍പ്പ് - ഒരു ലിറ്റര്‍, പഞ്ചസാര - ഒരു കിലോ, സിട്രിക് ആസിഡ് - 5 ഗ്രാം

തയ്യാറാക്കുന്ന വിധം: വാഴപ്പഴം മിക്‌സിയില്‍ അരച്ച് പള്‍പ്പാക്കി എടുക്കുക. ഈ പള്‍പ്പിന്റെ കൂടെ പഞ്ചസാരയും സിട്രിക് ആസിഡ് ചേര്‍ത്ത് നല്ല രീതിയില്‍ ഇളക്കി അഞ്ചുമിനിറ്റ് വയ്ക്കുക. ശേഷം അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ മിശ്രിതം മാറ്റി ചൂടാക്കുക. ഒട്ടിപ്പിടിക്കാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കണം. നല്ല രീതിയില്‍ കുറുകിവരുന്ന ജാം പാകമായോ എന്ന് അറിയാന്‍ ഒരു സ്ഫടിക ഗ്ലാസില്‍ വെള്ളം എടുത്ത ശേഷം അതില്‍ ഒരു തുള്ളി ജാം ഇടുക. ജാംവെള്ളത്തില്‍ വ്യാപിച്ചില്ലെങ്കില്‍ കറക്ട് പാകമായി എന്ന് മനസിലാക്കാം.

6. നേന്ത്രക്കായ തൊലി കൊണ്ടാട്ടം

നേന്ത്രക്കായയുടെ തൊലി നീളത്തില്‍ ചെറുതായി അരിഞ്ഞ് തിളച്ച വെള്ളത്തില്‍ 5 മിനിറ്റ് ഇട്ടുവയ്ക്കുക. ശേഷം വെയിലത്ത് ഉണക്കി കൊണ്ടാട്ടം ആയിട്ട് ഉപയോഗിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.