Sections

വിവര ശേഖരണം ബിസിനസില്‍ നിസാരമായി കരുതരുത്; കാതോര്‍ത്തിരിക്കണം വിജയിക്കാന്‍| main sources of information needed to grow a business

Sunday, Aug 21, 2022
Reported By Jeena S Jayan
business , Business Guide

ലോകത്ത് എവിടെയും വികസിത രാജ്യങ്ങളിലായാലും വികസ്വര രാജ്യങ്ങളിലായാലും സമ്പദ്വ്യവസ്ഥയില്‍ ബിസിനസുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്

 

വളരെ വേഗത്തില്‍ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് സംരംഭകത്വം.സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കൂടിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ ബിസിനസ് മേഖലയില്‍ നിന്ന് എന്നെന്നേക്കുമായി നിങ്ങള്‍ പിന്തള്ളപ്പെടാം.ബിസിനസ്സില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവയെ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നതിനും വളരെ പ്രാധാന്യമുണ്ട്. നമുക്ക് ആവശ്യമുള്ള മേഖലയില്‍ വളരണം എന്നുണ്ടെങ്കില്‍ ആ മേഖലയില്‍ നിന്നും ലഭിച്ചേക്കാവുന്ന അത്രയും വിവരങ്ങള്‍ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. ബിസിനസ്സിലും പ്രധാനപ്പെട്ട വിഭാഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും, തീരുമാനങ്ങള്‍ ആ വിവരങ്ങളെ കേന്ദ്രീകരിച്ച നടപ്പിലാക്കേണ്ടതും വളര്‍ച്ചക്ക് അനിവാര്യമാണ്. 

ഉപഭോക്താക്കള്‍

ഉപഭോക്താക്കള്‍ ആണ് ഏതൊരു ഉത്പന്നത്തിന്റെയും ബിസിനസിന്റെയും പ്രധാന ഭാഗം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ഉത്പന്നം നിര്‍മ്മിക്കുമ്പോഴും, സേവനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കുമ്പോളും എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്, തന്റെ ഉപഭോക്താവിന് നല്‍കുന്ന സേവനങ്ങളെല്ലാം തന്നെ ഉപകാരപ്രദമാകുമോ എന്നാണ്. ഈ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും, അത്തരത്തില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയും ചെയ്യുമ്പോളാണ് ഒരു സംരംഭകന്‍ എന്ന നിലയില്‍ വിജയംകൈവരിക്കുന്നത്. അതുകൊണ്ട് നിരന്തരമായി ഉപഭോക്താക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്.

കൊളാബ്രേഷനുകള്‍ അഥവാ പങ്കാളിത്തം.

ബിസിനസ്സുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ വിഭാഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താം. നമ്മുടെ ബിസിനസ്സില്‍ സഹായിക്കുന്ന പാര്‍ട്ണര്‍, നമ്മുടെ ബിസിനസ്സില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അവശ്യസാധനങ്ങള്‍ എത്തിച്ചുതരുന്ന വിഭാഗങ്ങള്‍, ബിസിനസ്സില്‍ പണം നിക്ഷേപിച്ചിരിക്കുന്ന നിക്ഷേപകര്‍, ഇങ്ങനെ നമ്മുടെ ബിസിനസ്സിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും നമ്മളെ സഹായിക്കുന്ന വിഭാഗങ്ങളുമായി നല്ലൊരു ആത്മബന്ധം സ്ഥാപിക്കണം. ഈ വിഭാഗങ്ങളില്‍ നിന്നും നിരന്തരമായി വിവരങ്ങള്‍ ശേഖരിക്കുകയും, പിന്നീട് ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഏതൊരു തീരുമാനങ്ങള്‍ എടുക്കുമ്പോഴും ഈ വിവരങ്ങളെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.

എതിരാളികള്‍
സംരംഭങ്ങള്‍ എന്തുമാകട്ടെ, സമാന മേഖലയില്‍ അല്ലെങ്കില്‍ അതെ ലൊക്കേഷനില്‍ നിങ്ങള്‍ക്ക് ഒരു പ്രതിയോഗി അഥാവ എതിരാളി ഉണ്ടായിരിക്കും.ഇയാളും വിശദമായി നിങ്ങള്‍ പഠിച്ചിരിക്കേണ്ട ഒന്നാണ്.ഒരു സംരംഭകന്‍ ഏറ്റവും അധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ട ഒരു വിഭാഗമാണ്, താന്‍ ബിസിനസ്സ് ചെയ്യുന്ന മേഖലയില്‍ നിലനില്‍ക്കുന്ന എതിരാളികള്‍. ഇവരില്‍ നിന്നും ഒരു സംരംഭകന് ഒത്തിരി പഠിക്കാനുണ്ട്. ബിസിനസ്സ് മേഖലയില്‍ വളര്‍ച്ചക്കായി ഇവര്‍ ഉപയോഗിക്കുന്ന ഓരോ കാര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ പഠിക്കണം. ഈ വിഭാഗങ്ങളില്‍ നിന്നും നിരന്തരമായി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കണം. അവര്‍ ഉപയോഗിക്കുന്ന മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍, ബിസിനസ്സ് സ്ട്രാറ്റജികള്‍, പുതിയ ഉത്പന്നങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, മാര്‍ക്കറ്റ് ഷെയര്‍, മാര്‍ക്കറ്റ് പൊസിഷന്‍ എന്നിങ്ങനെ ഈ വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്നത് ബിസിനസ്സിന് ഗുണം ചെയ്യും.പിന്നീട് തന്റെ ബിസിനസ്സിലും ഒരു തീരുമാനം എടുക്കുമ്പോള്‍ ഈ വിവരങ്ങളെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഈ വിഭാഗവുമായി ആരോഗ്യപരമായ ഒരു ബന്ധം നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്.

ലോകത്ത് എവിടെയും വികസിത രാജ്യങ്ങളിലായാലും വികസ്വര രാജ്യങ്ങളിലായാലും സമ്പദ്വ്യവസ്ഥയില്‍ ബിസിനസുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.വിജയകരമായി മുന്നേറാന്‍ ശ്രദ്ധയും പരിശ്രമവും കൂടിയേതീരു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.