Sections

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികള്‍ റിലയന്‍സ് ചാര്‍ജ്ജ് ചെയ്യും

Saturday, Oct 15, 2022
Reported By admin
suv

ജിയോ-ബിപി പള്‍സ് ബ്രാന്‍ഡിന്റെ സഹായത്തോടെയാണ് ചാര്‍ജിങ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുന്നത്


മഹീന്ദ്രയുടെ വരാന്‍ പോകുന്ന ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ ജിയോ-ബിപി. റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയായ ബിപിയും ചേര്‍ന്നുളള ഇന്ധന റീട്ടെയിലിംഗ് സംയുക്ത സംരംഭമാണ് ജിയോ-ബിപി. ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും (M&M) ജിയോ-ബിപിയും മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇ-എസ്യുവി ലോഞ്ചുകള്‍ക്കായി ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 

16 നഗരങ്ങളില്‍ നിന്നും തുടങ്ങി, രാജ്യത്തുടനീളമുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളിലും വര്‍ക്ക് ഷോപ്പുകളിലും ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ജിയോ-ബിപിയുടെ പ്ലാന്‍. ജിയോ-ബിപി പള്‍സ് ബ്രാന്‍ഡിന്റെ സഹായത്തോടെയാണ് ചാര്‍ജിങ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.

ഇവി പ്രൊഡക്ടുകളുടെയും സര്‍വീസുകളുടെയും വികസനത്തിനായി ഇരു കമ്പനികളും കഴിഞ്ഞ വര്‍ഷം ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇലക്ട്രിക്ക് വണ്ടികള്‍ ഉപയോഗിക്കുന്നവര്‍ക്ക് നഗരത്തിനുള്ളിലും പുറത്തുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലും ഹൈവെകളിലും ചാര്‍ജിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണ് ജിയോ-ബിപി. 

അതിവേഗ ചാര്‍ജിങ്ങിനായുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ, ജിയോ-ബിപിയും എം ആന്‍ഡ് എമ്മും ചേര്‍ന്ന് ഇന്ത്യയില്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വ്യാപനം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.