- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, എസ്യുവി700 എബോണി ലിമിറ്റഡ് എഡിഷൻ വിപിണിയിൽ അവതരിപ്പിച്ചു. എസ്യുവി700ന്റെ അഴകും ആഡംബരവും നിലനിർത്തി പൂർണമായും കറുപ്പ് നിറത്തിലാണ് എബോണി എഡിഷൻ എത്തുന്നത്. 19.64 ലക്ഷം രൂപയാണ് എക്സ് ഷോറൂം പ്രാരംഭ വില. സിൽവർ സ്കിഡ് പ്ലേറ്റുകൾ കൊണ്ട് അലങ്കരിച്ച സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയറാണ് വാഹനത്തിന്. ബ്ലാക്ക് ഗ്രിൽ ഇൻസേർട്ടും ഔട്ട്സൈഡ് റിയർവ്യൂ മിററും അസാമാന്യമായ ആകാരം എബോണി ലിമിറ്റഡ് എഡിഷന് നൽകുന്നു. കറുപ്പ് നിറത്തിൽ തന്നെയാണ് 18 ഇഞ്ച് അലോയ് വീലുകളും വരുന്നത്.
എക്സ്റ്റീരിയറിന് സമാനമായി എബോണി എഡിഷന്റെ ഇന്റീരിയർ മുഴുവനായും കറുപ്പ് നിറത്തിൽ തന്നെയാണ്. കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബ്ലാക്ക്ഡ്-ഔട്ട് ട്രിംസ്, സെന്റർ കൺസോളിലും ഡോർ പാനലുകളിലും സിൽവർ ആക്സന്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ക്യാബിൻ ലേഔട്ട്. ഇളം ചാരനിറത്തിലാണ് റൂഫ് ലൈനർ. അതേസമയം ഡാർക്ക്-ക്രോം എയർ വെന്റുകൾ എസ്യുവി700 എബോണി എഡിഷന് പ്രീമിയം കാഴ്ച്ചയും നൽകുന്നു.
എഎക്സ്7 (7 സീറ്റർ-എഫ്ഡബ്ല്യുഡി) പിഎംടി വേരിയന്റിന് 19.64 ലക്ഷം രൂപയും, പിഎടി വേരിയന്റിന് 21.14 ലക്ഷം രൂപയും, ഡിഎംടി വേരിയന്റിന് 20.14 ലക്ഷം രൂപയും, ഡിഎടി വേരിയന്റിന് 21.79 ലക്ഷം രൂപയുമാണ് വില. എഎക്സ്7 എൽ (7 സീറ്റർ-എഫ്ഡബ്ല്യുഡി) പിഎടി വേരിയന്റിന് 23.34 ലക്ഷം രൂപ വിലവരും. ഡിഎംടി വേരിയന്റ് 22.39 ലക്ഷം രൂപ, ഡിഎടി വേരിയന്റ് 24.14 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു വിലകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.