- Trending Now:
കൊച്ചി: ബുക്കിങിൻറെ ആദ്യദിനം തന്നെ പുതിയ റെക്കോഡ് സൃഷ്ടിച്ച് മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിൻ എസ്യുവികളായ എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകൾ. ബുക്കിങിൻറെ ഉദ്ഘാടന ദിനത്തിൽ 8472 കോടി രൂപയുടെ (എക്സ്-ഷോറൂം വില) ബുക്കിങ് മൂല്യമാണ് നേടിയത്.
30,179 ബുക്കിങുകളാണ് ആദ്യദിനം ഇലക്ട്രിക് എസ്യുവികൾക്കായി ലഭിച്ചത്. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപന ഏകദേശം ഒരു ലക്ഷം യൂണിറ്റായിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകതയും ഇത് പ്രതിഫലിപ്പിക്കുന്നു. ആകെ ബുക്കിങിൽ 56 ശതമാനമാണ് എക്സ്ഇവി 9ഇയുടേത്, ബിഇ 6 മോഡലിൻറേത് 44 ശതമാനവും.
മെയ്ഡ്-ഇൻ-ഇന്ത്യ, ഫോർ-ദി-വേൾഡ് എന്ന ആശയത്തിൽ 2024 നവംബർ 26ന് വിപണിയിൽ അവതരിപ്പിച്ച ശേഷം ഇരുമോഡലുകളും വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നേരത്തെ നിശ്ചയിച്ചത് പോലെ പായ്ക്ക് ത്രീ ഡെലിവറി 2025 മാർച്ച് പകുതി മുതൽ ആരംഭിക്കും. പായ്ക്ക് ത്രീ സെലക്ട്-2025 ജൂൺ, പായ്ക്ക് ടു-2025 ജൂലൈ, പായ്ക്ക് വൺ എബോവ്-2025 ഓഗസ്റ്റ്, പായ്ക്ക് വൺ-2025 ഓഗസ്റ്റ് എന്നിങ്ങനെയാണ് മറ്റു വേരിയൻറുകളുടെ ഡെലിവറി ഷെഡ്യൂൾ. മഹീന്ദ്രയുടെ അംഗീകൃത ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും എക്സ്ഇവി 9ഇ, ബിഇ 6 ബുക്ക് ചെയ്യാം.
സുഗമവും സുതാര്യവുമായ ഡെലിവറി അനുഭവം നൽകുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും, അടുത്ത മൂന്ന് ആഴ്ചകൾക്കുള്ളിൽ പതിവ് അപ്ഡേറ്റുകൾ വഴി ഉപഭോക്താക്കൾക്ക് അവരുടെ താൽക്കാലിക ഡെലിവറി സമയക്രമങ്ങൾ ലഭിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.